
ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ പള്ളികൾക്കും ജൂത സ്ഥാപനങ്ങൾക്കും ചുറ്റും സുരക്ഷ ശക്തമാക്കി.ഇസ്രായേലിൽ സുരക്ഷാ സേനയും ഹമാസും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ന്യൂഡൽഹിയിൽ സുരക്ഷാ ജാഗ്രതാ നിർദേശം നൽകിയതായി പൊലീസ് അറിയിച്ചു.
ഡൽഹി പോലീസ് ഉദ്യോഗസ്ഥർ കനത്ത ജാഗ്രതയോടെ തെരുവിലുണ്ടാകും. ജൂത മതസ്ഥാപനങ്ങൾക്കും ഇസ്രായേൽ എംബസിക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇസ്രായേലിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ കണക്കിലെടുത്ത് യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ സുരക്ഷ വർദ്ധിപ്പിച്ചതിന് ശേഷമാണ് ഇന്ത്യയും ഇക്കാര്യത്തിൽ പുലർത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]