
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും പിടിക്കുന്ന പെന്ഷന്, ഇന്‍ഷുറന്‍സ് വിഹിതങ്ങള്‍ അടയ്ക്കാതെ കോടികള്‍ വെട്ടിക്കുന്ന മാനേജ്മെന്റിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കെഎസ്ടി എംപ്ലോയീസ് സംഘ്. ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പ്രീമിയം കഴിഞ്ഞ നാല് മാസമായി മുടങ്ങിയിരിക്കുകയാണ്. സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറസും (എസ്എല്‍ഐ) ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്കീമും (ജിഐഎസ്) മുടങ്ങിയിട്ട് മാസങ്ങളായി. ജീവനക്കാരില്‍ നിന്നും നാഷണല്‍ പെന്ഷന് സ്കീമിന്റെ ഭാഗമായി പിടിക്കുന്ന പെന്ഷന് പങ്കാളിത്ത തുകയും മാനേജ്മെന്റ് അടയ്ക്കുന്നില്ല.
ഏകദേശം 200 കോടി രൂപയോളം പങ്കാളിത്ത പെന്ഷന് ഫണ്ടിലേക്ക് അടയ്ക്കാനുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആറ് മാസം തുടര്‍ച്ചയായി പ്രീമിയം അടയ്ക്കാതെ വന്നാല്‍ എസ്എല്‍ഐ ഇന്‍ഷുറന്‍സ് പോളിസിയും ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അക്കൗണ്ടും കാലഹരണപ്പെടും. അങ്ങിനെ സംഭവിച്ചാല്് ജീവനക്കാരന് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കില്ല. ഒരിക്കല്‍ കാലഹരണപ്പെടുന്ന പോളിസി/ ജിഐഎസ് അംഗത്വം ബന്ധപ്പെട്ട ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ക്ക് പ്രത്യേകം അപേക്ഷ നല്കി കുടിശിക തുക പലിശ സഹിതം അടച്ചാല്‍ മാത്രമേ അംഗത്വം സാധുവാകുകയും നഷ്ടപ്പെട്ട ഇന്‍ഷുറസ് സംരക്ഷണം പുനസ്ഥാപിക്കാനും കഴിയൂ.
അതിനിടയില്‍ ആര്‍ക്കെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ആനുകൂല്യം ആവശ്യമായി വന്നാല്‍ അത് ലഭിക്കുകയുമില്ല. നാഷണല്‍ പെന്ഷന് സ്കീമില്‍ ഉള്‍പ്പെട്ട ജീവനക്കാരുടെ പെന്ഷന് വിഹിതം ഈടാക്കിയിട്ടും ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ കെഎസ്ആര്‍ടിസി യഥാസമയം അടയ്ക്കുന്നില്ല. ഇതിനായി സര്‍ക്കാര്‍ 148 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ഒരു രൂപ പോലും നാളിതുവരെ കെഎസ്ആര്‍ടിസി അടച്ചിട്ടില്ല.
ജീവനക്കാരില്‍ നിന്നും എല്ലാ മാസവും പെന്ഷന്, ഇന്‍ഷുറന്‍സ് വിഹിതം പിടിക്കാറുണ്ട്. ഈ തുക കുറച്ച ശേഷമാണ് ശമ്പളം നല്‍കാറുള്ളത്. ഓരോ ജീവനക്കാരില്‍ നിന്നും ആയിരം രൂപയിലേറെ ഇത്തരത്തില്‍ പിടിക്കുന്നുണ്ടെങ്കിലും ഇന്‍ഷുറന്‍സ്, പെന്ഷന് ഫണ്ടിലേക്ക് ഈ തുക എത്തുന്നില്ല. അടിയന്തരമായി ഈ പണം അതത് ഫണ്ടുകളിലേക്ക് അടക്കണമെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]