
കൊച്ചി: സംവിധായകന് രഞ്ജിത്തിനെതിരെ മാധ്യമ പ്രവര്ത്തകന് ഡോ. അരുണ്‍ കുമാര്‍. ദിലീപിനെ ജയിലില്‍ പോയി കണ്ടത് യാദൃശ്ചികമായി മാത്രമാണ് എന്നും താന്‍ മനപൂര്‍വം പോയി കണ്ടതല്ല എന്നുമാണ് സംവിധായകന് രഞ്ജിത്ത് പറഞ്ഞത. ഇതിനെതിരെയാണ് അരുണ്‍ കുമാര്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.
അരുണ്‍ കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
യാദൃച്ഛികമായി ഒരുദാഹരണം
കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് സിനിമാവശ്യങ്ങളുമായി വരുമ്പോള്‍ പെട്ടന്ന് ഇന്നേ വരെ പോയിട്ടില്ലാത്ത കാക്കനാട് ജയിലില്‍ ഒന്ന് കേറാന്‍ സുഹൃത്തിനൊപ്പം തീരുമാനിക്കുക. സൂപ്രണ്ടിനെ കണ്ട് പുതിയ സിനിമയെക്കുറിച്ച് സംസാരിക്കുക. അപ്പോള്‍ അതുവഴി വന്ന ദിലീപിനെ കണ്ട് ഒന്ന് സംസാരിക്കുക. ഇതാണ് നിങ്ങ പറഞ്ഞ യാദൃച്ഛികത !
പ്രിയ രഞ്ജിത്, അന്ന് നിങ്ങള്‍ മലയാള സിനിമ സംവിധായകനായിരുന്നു. ഇടതുപക്ഷം വീണ്ടും വരുമെന്നോ ഈ കഥ ഇങ്ങനെ പരിണമിക്കുമെന്നോ നിങ്ങള്‍ക്ക് നിശ്ചയമില്ലായിരുന്നു. അധികാരമുള്ളവര്‍ക്കൊപ്പം നില്‍ക്കേണ്ടി വരുന്നതിന്റെ അവസ്ഥ മനസ്സിലാക്കാം. ന്യായീകരിച്ച് തള്ളി മറിക്കരുത്.
രഞ്ജിത്ത് പറഞ്ഞത്
നടന് ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് രഞ്ജിത് പറഞ്ഞു. ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായിട്ടാണ് ജയിലില്‍ പോയി ദിലീപിനെ കണ്ടത്. ദിലീപുമായി അടുത്ത ബന്ധം ഇല്ല. ജയിലില്‍ പോയി കണ്ടത് അന്ന് നടന് സുരേഷ് കൃഷ്ണ പോയപ്പോള്‍ കൂടെ പോയത്. ജയിലില്‍ കാണാന്‍ വേണ്ടി താന്‍ സ്വന്തം നിലയ്ക്ക് പോയതല്ല. സുരേഷ് കൃഷ്ണയ്ക്ക് ഒപ്പമാണ് പോയത്. കാണാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. ജയിലിന് പുറത്തു നില്‍ക്കുന്നത് കണ്ട് ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ ആണ് അകത്തു കയറിയത്. ദിലീപിനോട് രണ്ട് വാക്ക് സംസാരിക്കുക മാത്രമാണ് അന്ന് ചെയ്തത്. തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ട എന്നും രഞ്ജിത് പ്രതികരിച്ചു. താന്‍ പുറകെ കൂടി ആറ്റുനോറ്റ് നേടിയാതല്ല ഈ പദവി. അക്കാദമി തലപ്പത്ത് സര്‍ക്കാരുമായി ചര്‍ച്ച ചെയ്തു മാത്രമാകും തീരുമാനങ്ങള്‍ എടുക്കുന്നത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]