
ചെന്നൈ: വിജയ് നായകനായ പുതിയ ചിത്രം ‘ലിയോ’യുടെ ട്രെയിലറിലെ സ്ത്രീവിരുദ്ധപരാമർശം നീക്കണമെന്നാവശ്യപ്പെട്ട് പരാതി. ഹിന്ദുമക്കൾ ഇയക്കം എന്ന സംഘടനയാണ് ചെന്നൈ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. വിജയ്യുടെ കഥാപാത്രം പറയുന്ന സംഭാഷണം നീക്കണമെന്നാണ് ആവശ്യം.
സ്ത്രീകൾക്കുനേരെയുള്ള മോശം പ്രയോഗം സിനിമയിൽ ഉപയോഗിക്കുന്നതിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്ന് സംഘടന ആരോപിച്ചു.
ബി.ജെ.പി.യും ലിയോക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. സംഭാഷണത്തിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ട്രെയിലറിൽനിന്നും സിനിമയിൽനിന്നും സംഭാഷണം നീക്കണമെന്നും ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് തിരുപ്പതി നാരായണൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ട്രെയിലർ റിലീസ് ചെയ്തപ്പോൾ ആരാധകർ നടത്തിയ ആഹ്ലാദപ്രകടനത്തിൽ ചെന്നൈയിലെ തിയേറ്ററിൽ കനത്ത നാശമുണ്ടായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം 19-നാണ് തിയേറ്ററുകളിൽ എത്തുന്നത്. വിജയ് രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ ചിത്രം എത്തുന്നതെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്.
Content Highlights: complaint against vijay movie leo, leo movie update


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]