
നാരീശക്തി പുരസ്കാരം ഏറ്റുവാങ്ങി മുഖ്യമന്ത്രിയെ കണ്ടപ്പോൾ പത്താം ക്ലാസും പാസ്സായി ജോലി നേടണമെന്നാണ് അവർ പറഞ്ഞത്. തിരുവനന്തപുരം: കാർത്യായനിയമ്മയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.
സാക്ഷരതാ മിഷൻ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ 96-ാം വയസ്സിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി, നാടിന്റെ ആദരവിന് പാത്രമായ കാർത്യായനിയമ്മ, പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന എല്ലാവർക്കും പ്രചോദനമാണ്. നാരീശക്തി പുരസ്കാരം ഏറ്റുവാങ്ങി മുഖ്യമന്ത്രിയെ കണ്ടപ്പോൾ പത്താം ക്ലാസും പാസ്സായി ജോലി നേടണമെന്നാണ് അവർ പറഞ്ഞത്.
പ്രായം പഠനത്തിന് ഒരു തടസ്സമേ അല്ലെന്നും നിശ്ചയദാർഢ്യവും ആഗ്രഹവും ലക്ഷ്യബോധവും ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ലെന്നും കാണിച്ചു തന്ന കാർത്യായനിയമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും സ്പീക്കർ അനുശോചന കുറിപ്പിൽ പറഞ്ഞു. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവും അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവുമായ ആലപ്പുഴ ഹരിപ്പാട് സ്വദേശി കാർത്യായനി അമ്മ ഇന്നാണ് അന്തരിച്ചത്.
101 വയസായിരുന്നു. നാല്പതിനായിരം പേർ എഴുതിയ അക്ഷരലക്ഷം പരീക്ഷയിൽ 98 ശതമാനം മാർക്ക് വാങ്ങിയാണ് കാർത്ത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്.
സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കാർത്യായനിയമ്മയെ സർക്കാർ ആദരിച്ചിരുന്നു. 96ാമത്തെ വയസിലായിരുന്നു കാർത്യായനിയമ്മയുടെ ഒന്നാം റാങ്ക്.
2018 ൽ നാരീശക്തി പുരസ്കാരത്തിന് അര്ഹയായി. കാർത്ത്യായനി അമ്മ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച വന്മാധ്യമശ്രദ്ധ നേടിയിരുന്നു. ഏഴാം ക്ലാസ് തുല്യതാ പരീക്ഷക്ക് തയ്യാറെടുക്കവേ പക്ഷാഘാതം വന്ന് കിടപ്പിലായിരുന്നു കാർത്ത്യായനി അമ്മ.
നാരീശക്തി പുരസ്കാര ജേതാവായ കാർത്ത്യായനി അമ്മയുടെ ഫ്ലോട്ടും കഴിഞ്ഞ റിപ്പബ്ളിക് ദിന പരേഡിൽ ഉൾപ്പെടുത്തിയിരുന്നു. മക്കൾ അനുവദിച്ചാൽ തുടർന്ന് പഠിക്കണമെന്ന് കാർത്ത്യായനി അമ്മ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]