
തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളേജ് ഭാഗത്ത് നിന്ന് രണ്ടുപേരെ MDMAയുമായി അറസ്റ്റ് ചെയ്തു. കല്ലിയൂർ സ്വദേശി 28 വയസ്സുള്ള ജിഷ്ണുനെ ഒന്നാം പ്രതിയാക്കിയും, തിരുവല്ലം സ്വദേശി 23 വയസ്സുള്ള അധീഷ് ലാലിനെ രണ്ടാം പ്രതിയാക്കിയും കേസ് രജിസ്റ്റർ ചെയ്തു. ഇവരിൽ നിന്ന് 12.523 ഗ്രാം MDMA ആണ് കണ്ടെടുത്തത്. തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് എസ് ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസറായ രജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, അൽത്താഫ് മുഹമ്മദ്, വനിത സിവിൽ എക്സൈസ് ഓഫീസർ അഞ്ജന, എക്സൈസ് ഡ്രൈവർ ഷെറിൻ എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]