ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖരായ മോറിക്കാപ്പ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ നിഷ്ക മൊമെന്റസ് ജുവലറി ദുബായിൽ പ്രവർത്തനം ആരംഭിച്ചു. ജുവലറിയുടെ ബ്രാന്റ് അംബാസിഡർ കൂടിയായ സിനിമാതാരം സാമന്ത റൂത്ത് പ്രഭു ഉദ്ഘാടനം നിർവഹിച്ചു.
ദുബായ് കരാമസെന്ററിലാണ് പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചത്. സ്വർണം, വജ്രം, വിലയേറിയ കല്ലുകൾ, കുട്ടികൾക്കുള്ള ആഭരണങ്ങൾ എന്നീ വിഭാഗങ്ങളില്‍ അതിമനോഹര ശേഖരമാണ് ജുവലറിയിൽ ഒരുക്കിിരിക്കുന്നത്. നിഷ്കയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന സാമന്ത പറഞ്ഞു. നിഷ്ക മൊമെന്റസ് ജൂവലറി ദുബായിൽ പ്രവർത്തനം ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മോറിക്കാപ്പ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ നിഷിൻ തസ്ലിം പറഞ്ഞു.
നിഷ്കയുടെ യു.എ.ഇയിലെ സമാരംഭത്തോടെ മൊറിക്കാപ്പ് ഗ്രൂപ്പ് ആഗോള വിപുലീകരണമാണ് നടപ്പാക്കിയതെന്ന് ജുവലറി മാനേജ്മെൻ്റ് അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വലിയ ഓഫറുകളും ജുവലറി പ്രഖ്യാപിച്ചിട്ടുണ്ട്. മെഗാ സമ്മാനമായി മെഴ്സിഡസ് ബെൻസുൾപ്പടെ ഒരുക്കിയാണ് ജുവലറി ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നത്. അതോടൊപ്പം പണിക്കൂലിയിൽ 50 ശതമാനം കുറവുമുൾപ്പെടെ മറ്റ് ഓഫറുകളും വരും ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭിക്കും.
Story Highlights: ‘Nishka’ Memorials Jewelery opens in Dubai
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]