ഇടുക്കി: തൊടുപുഴയ ചിനീകുഴിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് പിതാവ് മകനെയും കുടുംബത്തെയും വീടിന് തീ കൊളുത്തി കൊലപ്പെടുത്തി. ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായാ മെഹ്റാ, അസ്ന എന്നിവരാണ് മരിച്ചത്.
കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദാണ് കൊലപാതകത്തിന് പിന്നില്‍.
ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടര്‍ന്ന് വീടിന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു ഇയാള്‍.
വളരെ ആസൂത്രിതയമായിട്ടാണ് ഹമീദ് കൊലപാതകം നടത്തിയത്. അകത്തുള്ളവര്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗവും അടച്ച ശേഷം.
വാട്ടര്‍ ടാങ്കിലെ വെള്ളം തുറന്ന് വിട്ടു. അതിന് ശേഷമാണ് ഇയാള്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയത്.
കൊലപാതകം ചെയ്ത ശേഷം ഹമീദ് അയല്‍വീട്ടിലെത്തി കൃത്യം നടത്തിയെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഹമീദിന്റെ അറസ്റ്റ് രേഖപ്പെടുത്തും. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]