തിരുവനന്തപുരം> ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ ജോലി ഭാരം കുറയ്ക്കാൻ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽമാരുടെ അധ്യാപന ജോലി ആഴ്ചയിൽ എട്ട് പിരീഡ് ആയി നിജപ്പെടുത്തി.
മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. പ്രിൻസിപ്പൽ പഠിപ്പിക്കേണ്ട
വിഷയത്തിൽ എട്ട് പിരീഡ് കഴിച്ചു വരുന്ന പിരീഡുകൾ പഠിപ്പിക്കുന്നതിനായി പ്രസ്തുത വിഷയത്തിൽ ആ സ്കൂളുകളിൽ പിരീഡ് കുറവുള്ള ജൂനിയർ അധ്യാപകർ ഉണ്ടെങ്കിൽ 14 പിരീഡ് വരെ ആ അധ്യാപകർക്ക് നൽകും. ഇത്തരത്തിൽ അധ്യാപകർ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാനുള്ള മുൻ ഉത്തരവ് അടിയന്തിരമായി നടപ്പാക്കും.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]