കൊച്ചി: വൈറ്റില തൈക്കൂടം മേഖലയില്‍ കാര്‍ ആക്സസറീസ് വില്‍പ്പന കേന്ദ്രത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ സ്ഥാപനം പൂര്‍ണ്ണമായി കത്തിനശിച്ചു. ദി കാര്‍സ് എന്ന സ്ഥാപനമാണ് അപകടത്തില്‍പ്പെട്ടത്.
സംഭവത്തില്‍ ആര്‍ക്കും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാത്രി 9 മണിയോടെയാണ് ഷോറൂമില്‍ തീപടര്‍ന്നത്.
വൈറ്റിലയില്‍ നിന്ന് തൃപ്പൂണിത്തുറ, പേട്ട ഭാഗങ്ങളിലേക്ക് പോകുന്ന പ്രധാന പാതയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത കറുത്ത പുക ഉയര്‍ന്നു. വിവരം അറിഞ്ഞ ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
അരമണിക്കൂറിനുള്ളില്‍ സ്ഥലത്തെത്തിയ സേനയുടെ തീവ്രശ്രമത്തിനൊടുവിലാണ് തീ പൂര്‍ണ്ണമായി നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. രണ്ട് നിലകളുള്ള കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറിലാണ് ഈ ആക്സസറീസ് ഷോറൂം പ്രവര്‍ത്തിച്ചിരുന്നത്.
തുടര്‍ന്ന് മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോയിലേക്കും തീ പടരുകയായിരുന്നു. പ്രീമിയം വിഭാഗത്തില്‍പ്പെട്ട
കാര്‍ ആക്സസറീസുകളും വിലപിടിപ്പുള്ള മറ്റ് സാധനങ്ങളും ഷോറൂമില്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

