അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ച ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പ്രത്യേക വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കാനുള്ള പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. കരിയര്‍ അവസാനിപ്പിച്ച ശേഷം ഇനി ഒരിക്കല്‍ കൂടി പോര്‍ച്ചുഗല്‍ ജഴ്സി അണിയാന്‍ താല്പര്യമില്ലെന്ന നിലപാടിലാണ് താരം.
വ്യാഴാഴ്ചയാണ് നാല്‍പ്പത്തിയൊന്നാം വയസ്സില്‍ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും പടിയിറങ്ങിയത്. അടുത്തയാഴ്ച നടക്കുന്ന യുവേഫ നേഷന്‍സ് ലീഗില്‍ താരം കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരും ഫെഡറേഷനും.
ഇതിനിടെയാണ് അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷൻ ലിയോണല്‍ മെസ്സിക്ക് നല്കിയ മാതൃകയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒരു വിടവാങ്ങല്‍ മത്സരം ഒരുക്കാന്‍ ഫെഡറേഷന് പദ്ധതിയിട്ടത്. എന്നാല്‍ തന്റെ വിരമിക്കലിന് കാരണക്കാരനായ കോച്ച് ജോര്‍ജ് ജീസസ് പരിശീലിപ്പിക്കുന്ന ദേശീയ ടീമിനൊപ്പം ഇനിയില്ലെന്ന കടുത്ത തീരുമാനത്തിലാണ് താരം.
നേഷന്‍സ് ലീഗില്‍ വെയ്ല്‍സിനെതിരായ മത്സരത്തിനിടെയാണ് റൊണാള്‍ഡോയും കോച്ച് ജീസസും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായത്. മത്സരത്തില്‍ താരത്തെ വാംഅപ്പ് ചെയ്യിപ്പിച്ചെങ്കിലും കോച്ച് കളത്തിലിറക്കാന്‍ തയ്യാറായില്ല.
ഡെന്മാര്ക്കിനെതിരായ മത്സരത്തിലും റോണോയെ കളിപ്പിക്കില്ലെന്ന് കോച്ച് വ്യക്തമാക്കിയതോടെ അതൃപ്തനായ താരം ടീം ക്യാമ്പ് വിട്ടുപോവുകയായിരുന്നു. അനുവാദമില്ലാതെ ടീം വിട്ടതിന് ഫെഡറേഷന് 30 ദിവസത്തെ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
വിലക്ക് അവസാനിച്ചതിന് പിന്നാലെ ഈ മാസത്തെ മത്സരങ്ങള്‍ക്കായുള്ള ടീമില്‍ കോച്ച് താരത്തെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. കോച്ചിന് കീഴില്‍ കളിക്കാനുള്ള താല്പര്യമില്ലായ്മ കാരണം ടീം പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് റൊണാള്‍ഡോ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
പ്രശ്നം പരിഹരിക്കാന്‍ ഫെഡറേഷന് പ്രസിഡന്റ് പെഡ്രോ പ്രോയന്‍സ ഇടപെട്ടെങ്കിലും കോച്ചുമായി ചര്‍ച്ച നടത്താന്‍ റൊണാള്‍ഡോ തയ്യാറായില്ല. എങ്കിലും താരത്തിന് ഉചിതമായ വിടവാങ്ങല്‍ മത്സരം ഒരുക്കണമെന്ന നിലപാടിലാണ് ഫെഡറേഷന്.
മറ്റൊരു പരിശീലകന്റെ കീഴില്‍ വിടവാങ്ങല്‍ മത്സരം സാധ്യമാകുമോയെന്നാണ് നിലവിലെ ആലോചന. റൊണാള്‍ഡോയുമായി മികച്ച ബന്ധമുള്ള മുന്‍കോച്ച് ലൂയി ഫിലിപ് സ്കൊളാരിയെ ഒറ്റ മത്സരത്തിനായി തിരികെ എത്തിക്കാന്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നതായും വിവരങ്ങളുണ്ട്.
എന്നാല്‍ നിലവിലെ മുഖ്യ പരിശീലകനായ ജോര്‍ജ് ജീസസ് ഈ നീക്കത്തോട് എങ്ങനെ പ്രതികരിക്കുമെന്നത് കായിക ലോകം ഉറ്റുനോക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

