കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത ശേഷം മടങ്ങവെ, കണക്റ്റിങ് ഫ്ലൈറ്റ് വൈകിയതിനെ തുടർന്ന് വിമാനത്താവളത്തിൽ രാത്രി മുഴുവൻ കഴിയേണ്ടി വന്ന് അഭിജീത് ദിപ്കെ. തനിക്ക് നേരിടേണ്ടി വന്ന ദുരിതയാത്രയെക്കുറിച്ച് സമൂഹ മാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്.
എൻസിപി വക്താവ് അനീഷ് ഗവാണ്ടെ എക്സിൽ പങ്കുവെച്ച കുറിപ്പിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ദീപാവലി ആഘോഷവേളകളിൽ വിമാനത്താവളങ്ങൾ സന്ദർശിക്കാനുള്ള തന്റെ താൽപ്പര്യത്തെക്കുറിച്ചായിരുന്നു അനീഷ് ഗവാണ്ടെയുടെ പോസ്റ്റ്.
‘‘ദീപാവലിക്ക് വിമാനത്താവളത്തിൽ പോകുന്നത് എനിക്കിഷ്ടമാണ്. എല്ലാവരും ഉത്സവ വസ്ത്രങ്ങൾ ധരിച്ച് പരസ്പരം പുഞ്ചിരിക്കുന്നത് കാണാൻ നല്ല ഭംഗിയാണ്’’– എന്നായിരുന്നു അദ്ദേഹം കുറിച്ചത്.
ഈ പോസ്റ്റിന് മറുപടിയായാണ് അഭിജീത് ദിപ്കെ തന്റെ യാത്രാനുഭവം പങ്കുവെച്ചത്. ‘‘ഞാൻ ഒരു കണക്റ്റിങ് ഫ്ലൈറ്റ് വൈകിയതിനെ തുടർന്ന് ഉറക്കമില്ലാതെ രാത്രി മുഴുവൻ വിമാനത്താവളത്തിൽ ചെലവഴിക്കുകയായിരുന്നു.
കൊച്ചിയിലെ പ്രതിഷേധത്തിനു ശേഷം ദീപാവലിക്ക് വീട്ടിലെത്താൻ ഞാൻ പരമാവധി ശ്രമിക്കുകയായിരുന്നു, ഇല്ലെങ്കിൽ അമ്മ എന്നെ കൊല്ലുമായിരുന്നു. എന്തൊരു മനോഹരമായ ഉത്സവാനുഭവം’’ – എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.
ഇതിനുപുറമെ, ഞായറാഴ്ച തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയും യാത്രാ ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചിരുന്നു. വിമാനത്തിൽ നിന്നും ഓട്ടോറിക്ഷയിൽ നിന്നും എടുത്ത ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ‘വൈകിയ ഫ്ലൈറ്റുകൾ, കണക്റ്റിങ് ഫ്ലൈറ്റുകൾ’ എന്ന് അദ്ദേഹം കുറിച്ചു.
കൂടാതെ, ‘സ്പൈഡർമാൻ: ദീപാവലിക്ക് കൃത്യസമയത്ത് വീട്ടിലെത്താൻ ശ്രമിക്കുന്നു’ എന്നും അദ്ദേഹം തമാശ രൂപേണ എഴുതി. തുടർന്ന് വിമാനത്തിൽ നിന്നുള്ള മറ്റൊരു ചിത്രം കൂടി പങ്കുവെച്ച് തന്റെ ഫോളോവേഴ്സിന് സമാധാനപരമായ ദീപാവലി ആശംസകളും അദ്ദേഹം നേർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

