ഇലക്ട്രിക് കാറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി പുതിയ ഓഫറുകളുമായി പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് രംഗത്തെത്തിയിരിക്കുന്നു. രാജ്യത്ത് ഏറെ സ്വീകാര്യത നേടിയ ഇലക്ട്രിക് എസ്യുവി മോഡലുകളായ പഞ്ച് ഇവി, നെക്സോൺ ഇവി എന്നിവയ്ക്കാണ് കമ്പനി ആകർഷകമായ വിലക്കുറവും പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്.
പെട്രോൾ, ഡീസൽ, ഇലക്ട്രിക് വകഭേദങ്ങൾ ഉൾപ്പെടെയുള്ള വാഹന നിരയിലുടനീളം വിവിധ ഇളവുകൾ കമ്പനി നൽകുന്നുണ്ട്. 2026 നവംബർ 15 വരെയാണ് ഈ ആനുകൂല്യങ്ങളുടെ കാലാവധി.
ഗ്രീൻ ബോണസ്, പ്രത്യേക ഓഫറുകൾ, പഴയ വാഹനം മാറ്റിവാങ്ങുമ്പോഴുള്ള എക്സ്ചേഞ്ച് ബോണസ്, സ്ക്രാപ്പേജ് ആനുകൂല്യം, നിലവിലുള്ള ഉപഭോക്താക്കൾക്കുള്ള ലോയൽറ്റി ബെനിഫിറ്റുകൾ എന്നിവയാണ് ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നത്. പഞ്ച് ഇവിക്ക് 1.45 ലക്ഷം രൂപ വരെ ലാഭിക്കാം ഫെയ്സ്ലിഫ്റ്റിന് മുമ്പുള്ള ടാറ്റ പഞ്ച് ഇവി പതിപ്പിലാണ് ഏറ്റവും ഉയർന്ന ഇളവുകൾ ലഭിക്കുന്നത്.
ഈ മോഡലിന് പരമാവധി 1.45 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 1.10 ലക്ഷം രൂപ വരെയുള്ള ഗ്രീൻ ബോണസും 35,000 രൂപ വരെയുള്ള എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസും ഉൾപ്പെടുന്നു.
നിലവിൽ 7.99 ലക്ഷം രൂപ മുതൽ 11.14 ലക്ഷം രൂപ വരെയാണ് പഞ്ച് ഇവിയുടെ എക്സ്ഷോറൂം വില വരുന്നത്. 25 കിലോവാട്ട് അവർ, 35 കിലോവാട്ട് അവർ എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് വാഹനം വിപണിയിലുള്ളത്.
ഒറ്റ ചാർജിൽ 365 കിലോമീറ്റർ വരെ സഞ്ചരിക്കാം 25 കിലോവാട്ട് അവർ ബാറ്ററി പതിപ്പ് 81.5 ബി.എച്ച്.പി കരുത്തും 114 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം, 35 കിലോവാട്ട് അവർ പതിപ്പിന് 122 ബി.എച്ച്.പി കരുത്തും 190 എൻ.എം ടോർക്കുമുണ്ട്.
യഥാക്രമം 265 കിലോമീറ്ററും 365 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന എം.ഐ.ഡി.സി ഡ്രൈവിങ് റേഞ്ച്. 7.2 കിലോവാട്ട് വരെ ശേഷിയുള്ള എ.സി ചാർജിങ്ങും 50 കിലോവാട്ട് ശേഷിയുള്ള ഡി.സി ഫാസ്റ്റ് ചാർജിങ്ങും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, ക്രൂയിസ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ആറ് എയർബാഗുകൾ എന്നിവയാണ് ഇതിന്റെ പ്രധാന പ്രത്യേകതകൾ. നെക്സോൺ ഇവിക്ക് 45,000 രൂപ വരെ വിലക്കുറവ് ടാറ്റ നെക്സോൺ ഇവി വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്കും മികച്ച ലാഭം സ്വന്തമാക്കാം.
പരമാവധി 45,000 രൂപ വരെയാണ് ഈ മോഡലിൽ ആനുകൂല്യങ്ങൾ ലഭിക്കുക. 10,000 രൂപയുടെ ഗ്രീൻ ബോണസും 35,000 രൂപ വരെയുള്ള എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസുമാണ് ഇതിൽ ഉൾപ്പെടുന്നത്.
നെക്സോൺ ഇവിയുടെ അടിസ്ഥാന വേരിയന്റിന്റെ എക്സ്ഷോറൂം വില 12.49 ലക്ഷം രൂപയാണ്. എന്നാൽ ഉയർന്ന വേരിയന്റിന് 17.69 ലക്ഷം രൂപയാണ് വില വരുന്നത്.
രണ്ട് ബാറ്ററി ഓപ്ഷനുകൾ, 465 കിലോമീറ്റർ വരെ റേഞ്ച് 30 കിലോവാട്ട് അവർ മീഡിയം റേഞ്ച്, 40.5 കിലോവാട്ട് അവർ ലോങ് റേഞ്ച് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് നെക്സോൺ ഇവി ലഭ്യമാക്കിയിരിക്കുന്നത്. മീഡിയം റേഞ്ച് പതിപ്പിന് ഒറ്റ ചാർജിൽ 325 കിലോമീറ്ററും ലോങ് റേഞ്ച് പതിപ്പിന് 465 കിലോമീറ്ററും സഞ്ചരിക്കാൻ സാധിക്കുമെന്നാണ് ടാറ്റയുടെ അവകാശവാദം.
ഇരു പതിപ്പുകളിലും പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇക്കോ, സിറ്റി, സ്പോർട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡ്രൈവിങ് മോഡുകളും വാഹനത്തിലുണ്ട്.
നവംബർ 15 വരെ മാത്രമായിരിക്കും ഈ ഓഫറുകൾ ലഭ്യമാകുക. വ്യത്യസ്ത പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമാകുന്ന കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്.
മേൽപ്പറഞ്ഞിരിക്കുന്ന ആനുകൂല്യങ്ങൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ, ഭൂപ്രദേശങ്ങൾ, നഗരങ്ങൾ, ഡീലർഷിപ്പുകൾ, സ്റ്റോക്ക്, നിറം, വേരിയന്റ് എന്നിവയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ വാഹനം വാങ്ങുന്നതിന് മുൻപ് കൃത്യമായ വിവരങ്ങൾക്കായി നിങ്ങളുടെ അടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

