സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണ ശ്രമം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആറ് ആക്രമണ നീക്കങ്ങളും സൗദി സഖ്യസേന പരാജയപ്പെടുത്തി.
റിയാദ്, കിഴക്കൻ പ്രവിശ്യ, തെക്കൻ മേഖല എന്നിവിടങ്ങളിലാണ് ഇന്ന് ആക്രമണ ശ്രമങ്ങൾ ഉണ്ടായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് വ്യോമാതിർത്തിയിലേക്ക് എത്തിയ മിസൈലുകളും ഡ്രോണുകളും പ്രതിരോധ സേന തകർത്തത്. കണക്കുകൾ പ്രകാരം ആകെ 3 ബാലിസ്റ്റിക് മിസൈലുകളും, 2 ക്രൂയിസ് മിസൈലുകളും, ഒരു ഡ്രോണുമാണ് ഇന്ന് ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചത്.
അതേസമയം, യെമനിൽ ഹൂതികൾക്കെതിരെ ഔദ്യോഗിക സർക്കാർ സേന ശക്തമായ സൈനിക മുന്നേറ്റം നടത്തുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

