മണർകാട്, പുതുപ്പള്ളി മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുന്നത്.
ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് വൈദ്യുതി മുടങ്ങുക. മണർകാട് മേഖലയിൽ ഉൾപ്പെടുന്ന കളത്തിപ്പടി, ഞാറക്കൽ, പൊൻപള്ളി, മധുരഞ്ചേരിക്കടവ് എന്നീ പ്രദേശങ്ങളിലും, പുതുപ്പള്ളിയിലെ മുക്കാട്, സ്കൈലൈൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലുമാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുക.
ഉപയോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

