ഉച്ചാരണം ശരിയായില്ലെന്ന് ആരോപിച്ചു വിദ്യാർഥിയെ ക്ലാസിൽ പരസ്യമായി അപമാനിക്കുകയും ഈർക്കിൽ കൊണ്ടു നാക്ക് വടിപ്പിക്കുകയും ചെയ്ത അധ്യാപകനെതിരെ നടപടി. തേവലക്കാട് എസ്എൻ യുപി സ്കൂൾ സോഷ്യൽ സയൻസ് അധ്യാപകൻ എസ്.ആകർഷിനെയാണ് സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്.
രണ്ട് മാസം മുൻപായിരുന്നു വിവാദമായ ഈ സംഭവം അരങ്ങേറിയത്. വാക്കുകളുടെ ഉച്ചാരണത്തിൽ പിഴവു സംഭവിച്ച വിദ്യാർഥിക്ക് അധ്യാപകൻ ക്രൂരമായ ശിക്ഷ വിധിക്കുകയായിരുന്നു.
ഇതിൽ മനംനൊന്ത് വിദ്യാർഥികൾ ഒപ്പിട്ട പരാതി ഹെഡ്മിസ്ട്രസിന് കൈമാറി.
തുടർന്ന് ഈ പരാതി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) പരിഗണനയ്ക്ക് വിടുകയും ഔദ്യോഗിക അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ അധ്യാപകനെതിരെ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും സസ്പെൻഷൻ നടപടി ഉണ്ടായിരിക്കുന്നത്.
തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട്, പഠനത്തിന്റെ ഭാഗമായാണു നടപടി എടുത്തതെന്നാണ് അധ്യാപകൻ വിശദീകരണം നൽകിയത്. എന്നാൽ, സിലബസിൽ ഇത്തരത്തിലുള്ള യാതൊരുവിധ പഠനരീതികളും ഉൾപ്പെടുത്തിയിട്ടില്ലെന്ന് സ്കൂൾ മാനേജർ തോട്ടക്കാട് ശശി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

