ഭരണഘടനാ സംരക്ഷണവും വോട്ടുകൊള്ളയും ഉന്നയിച്ച് ദില്ലിയില്‍ നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കോഴിക്കോട് കോണ്‍ഗ്രസിന്റെ മഹാറാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ‘ദേശ് ബചാവോ’ എന്ന പേരില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയാണ് കോഴിക്കോട് കടപ്പുറത്ത് റാലിയും സമ്മേളനവും സംഘടിപ്പിച്ചത്.
മാവൂര്‍ റോഡില്‍ നിന്ന് ആരംഭിച്ച റാലി കോഴിക്കോട് കടപ്പുറത്ത് സമാപിച്ചു. പരിപാടിയില്‍ പ്രവര്‍ത്തകരുടെ വലിയ പങ്കാളിത്തമാണ് ദൃശ്യമായത്.
കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലി ദീപാ ദാസ് മുൻഷി ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ രൂക്ഷ വിമർശനമാണ് കെ സി വേണുഗോപാൽ ഉന്നയിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിൽ ഗ്യാനേഷ് കുമാറിന്റെ ദിനങ്ങൾ എണ്ണപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
ഏത് ക്രിമിനൽ കുറ്റവും ചെയ്യാൻ കഴിയുന്ന ആളാണ് താൻ എന്ന് തെളിയിച്ച ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. കേരളം കണ്ട
ഏറ്റവും വലിയ അഴിമതിക്കാരനായ ഉദ്യോഗസ്ഥൻ. ദിവസങ്ങൾ എണ്ണിക്കോളൂ, ഗ്യാനേഷിന് പുറത്തുപോകേണ്ടി വരും.
ഗ്യാനേഷിനെതിരെ കൂടുതൽ ഭയാനകരമായ കാര്യങ്ങൾ വരാനിരിക്കുന്ന ദിവസങ്ങളിൽ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ പ്രധാനമന്ത്രിക്കെതിരെയും കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.
സംവാദത്തിനുള്ള രാഹുൽ ഗാന്ധിയുടെ വെല്ലുവിളിക്ക് മറുപടി ഇല്ലാതെ നരേന്ദ്ര മോദി ഓടി ഒളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ മോദിക്കെതിരെ പുറത്തുവരും.
ഏറ്റവും അപമാനകരമായ രീതിയിൽ പുറത്തുപോകുന്ന പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറും. രാഹുൽ ഗാന്ധി എന്തു ചെയ്യുമെന്ന് മോദിക്ക് ഉടൻ അറിഞ്ഞു ബോധ്യപ്പെടുമെന്നും കെ സി വേണുഗോപാൽ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

