സംസ്ഥാന എക്സൈസ് വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പടിയിറങ്ങും മുൻപ് എക്സൈസ് കമ്മീഷണറുടെ ഔദ്യോഗിക റിപ്പോർട്ട് പുറത്ത്. ജോയിൻ്റ് എക്സൈസ് കമ്മീഷണർ എസ്.
വിനോദിനും ഡെപ്യൂട്ടി കമ്മിഷണർ അജയ്ക്കുമെതിരെ മാസപ്പടി, അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ഗൗരവമേറിയ കണ്ടെത്തലുകളാണ് സീറാം സാംബശിവ റാവുവിൻ്റെ റിപ്പോർട്ടിലുള്ളത്. ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസമാണ് സർക്കാരിന് ഈ റിപ്പോർട്ട് കൈമാറിയത്.
വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായ ചട്ടവിരുദ്ധ പ്രവർത്തനങ്ങളും കൈക്കൂലി ഇടപാടുകളും റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നുണ്ട്. പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ: * ജോയിൻ്റ് എക്സൈസ് കമ്മീഷണർ എസ്.
വിനോദ് മൂവാറ്റുപുഴ ഗംഗാ ബാർ ഉടമയുമായി ബന്ധം പുലർത്തുകയും ലൈസൻസ് സംബന്ധമായ കാര്യങ്ങൾക്ക് ലെയ്സൺ ആയി പ്രവർത്തിക്കുകയും ചെയ്തു. ഗംഗാബാറിൽ നിന്നും 50,000 രൂപ കൈപ്പറ്റി.
* ഡെപ്യൂട്ടി കമ്മിഷണർ അജയ് കായംകുളം കറ്റച്ചിറയിലെ റോമ സെന്റർ ബാറിൽ ഇൻസ്പെക്ഷന് പോകുമ്പോൾ ബാർ ഉടമയിൽ നിന്നും കൈക്കൂലി കൈപ്പറ്റുന്നു.
* എസ്.
വിനോദ്, അജയ് എന്നിവരെ അടിയന്തരമായി ഫീൽഡ് ചുമതലകളിൽ നിന്ന് നീക്കണം.
* മാസപ്പടി, വരുമാനത്തിൽ കവിഞ്ഞ അനധികൃത സ്വത്ത് സമ്പാദനം, ബിനാമി ഇടപാടുകൾ എന്നിവയിൽ ഈ രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം വേണം. കായംകുളത്തെ റോമാ സെന്റർ ബാറുമായി എക്സൈസ് മന്ത്രിക്ക് അടുത്ത പരിചയമെന്ന ഗുരുതര പരാമർശവും ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വകുപ്പിൽ വലിയ കോളിളക്കം സൃഷ്ടിക്കുന്നതാണ് സീറാം സാംബശിവ റാവുവിൻ്റെ ഈ വെളിപ്പെടുത്തലുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

