നാടിനെയും കാടിനെയും വിറപ്പിച്ച കാട്ടാനയുടെ കഥയും മണ്ണുവിട്ടുപോകാത്ത മനുഷ്യരുടെ അതിജീവന പോരാട്ടവും ഇനി ചലച്ചിത്ര ലോകത്ത് സജീവമാകുന്നു. മിഥുൻ മഹേശ്വരൻ സംവിധാനം ചെയ്ത് നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രം ‘അരികൊമ്പൻ’ എന്ന സിനിമയുടെ ടീസർ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വലിയ തരംഗമായി മാറിയിരിക്കുകയാണ്.
തികച്ചും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി അതീവ തീവ്രതയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാള ചിത്രമായ ‘ട്രാഫിക്കിന്റെ’ തമിഴ് റീമേക്കിലൂടെ ശ്രദ്ധേയനായ മിഥുൻ മഹേശ്വരൻ ആണ് ഈ ചിത്രത്തിന്റെ സംവിധാനവും പ്രധാന വേഷവും നിർവഹിച്ചിരിക്കുന്നത്.
‘എങ്കെയും എപ്പോതും’, ‘ചെന്നൈയിൽ ഒരു നാൾ’, ‘കോക്ടെയിൽ’, ‘എങ്ക കാട്ടുല മഴൈ’, ‘ചിക്കികു ചിക്കികിച്ചു’, ‘യുദ്ധസത്തം’ തുടങ്ങിയ നിരവധി ജനപ്രിയ തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് അദ്ദേഹം. ‘സുമേഷ് & രമേഷ്’ എന്ന മലയാള ചിത്രത്തിലൂടെ പ്രശസ്തയായ ദേവിക കൃഷ്ണൻ ഈ ചിത്രത്തിലൂടെയാണ് തമിഴ് സിനിമാ ലോകത്തേക്ക് നായികയായി ചുവടുവെക്കുന്നത്.
‘ട്രാഫിക്’ (ഹിന്ദി), ‘മിലി’, ‘വേട്ട’, ‘ജമുനാപ്യാരി’, അം അ: തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ ക്യാമറമാൻ അനീഷ്ലാൽ ആർ.എസ് ആദ്യമായി സ്വതന്ത്രമായി ക്യാമറ ചലിപ്പിക്കുന്ന തമിഴ് ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്. തമിഴ്നാട്ടിലെ പച്ചൈമല, കൊല്ലിമല തുടങ്ങിയ മനോഹരമായ മലയോര ഗ്രാമങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
കാട്ടാനയുടെ സാന്നിധ്യവും കാടിനെ ആശ്രയിച്ചു കഴിയുന്നവരുടെ ജീവിതവും പറയുന്ന ചിത്രം വൈകാരിക മുഹൂർത്തങ്ങൾക്കും ആക്ഷൻ രംഗങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്നുണ്ട്. ചിത്രം വരുന്ന ഡിസംബർ 11-ന് കേരളത്തിലും തമിഴ്നാട്ടിലുമായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
സിനിമയുടെ പി.ആർ.ഒ അജയ് തുണ്ടത്തിൽ ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

