തൃശൂർ ജില്ലാ സഹകരണ ആശുപത്രിയുടെ പുതിയ ഭരണസമിതി ഔദ്യോഗികമായി അധികാരമേറ്റു. ടി.കെ.
പൊറിഞ്ചുവിന്റെ നേതൃത്വത്തിലുള്ള പുതിയ സമിതിയാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തത്. കുറഞ്ഞ ചെലവിൽ മികച്ച ഗുണനിലവാരമുള്ള ചികിത്സ പൊതുജനങ്ങൾക്ക് ഉറപ്പാക്കുക, ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ രോഗികൾക്കുള്ള സേവനങ്ങൾ വേഗത്തിലാക്കുക എന്നിവയാണ് തങ്ങളുടെ പ്രഥമ ലക്ഷ്യമെന്ന് പ്രസിഡന്റായ ടി.കെ.
പൊറിഞ്ചു വ്യക്തമാക്കി. സ്ഥാപനത്തെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള സമഗ്രമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പുതിയ സമിതിക്ക് ആശംസകളും പിന്തുണയും അറിയിച്ചു. അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് നൂതന ചികിത്സാ സേവനങ്ങൾ ലളിതമായ രീതിയിൽ സാധാരണക്കാരായ രോഗികളിലേക്ക് എത്തിക്കാൻ പുതിയ ഭരണസമിതിക്ക് സാധിക്കട്ടെയെന്ന് ചടങ്ങിൽ സംബന്ധിച്ചവർ പ്രത്യാശ പ്രകടിപ്പിച്ചു.
ഭരണസമിതി അംഗങ്ങൾ:
ടി.കെ. പൊറിഞ്ചു (പ്രസിഡന്റ്), പി.ആർ.ജോണി, കെ.വർഗീസ് ജോൺ എഫ്സിഎ, കെ.എൻ.ജോൺസൺ, സി.കെ.വിനോദ്, എ.ആർ.രാമകൃഷ്ണൻ, ജോൺസൺ ആളൂർ, പി.എം.മനോജ് കുമാർ, ജോൺസൺ ജോയ് ആന്റണി, ജോട്ടോ തെക്കൂട്ടിൽ, ബീന ജോണി, മേരി ഫ്രാൻസീസ്, ആന്റണി വിൻസെന്റ്, അൽഫോൻസാ ജോയ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

