വധുവിന്റെ കുടുംബത്തോട് സ്ത്രീധനമായി കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട ശേഷം വിവാഹത്തിൽ നിന്ന് പിന്മാറി വരനും കുടുംബവും.
വിവാഹ ചടങ്ങുകൾക്ക് തൊട്ടുമുമ്പാണ് വരന്റെ വീട്ടുകാർ അപ്രതീക്ഷിതമായി 10 ലക്ഷം രൂപയും സ്വർണവും ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് വധുവിന്റെ കുടുംബം വ്യക്തമാക്കിയതോടെ, വരനും സംഘവും വിവാഹവേദിയിലേക്ക് എത്താതെ മടങ്ങുകയായിരുന്നു.
ഹരിയാനയിലെ ഫരീദ്കോട്ടിലാണ് ഈ സംഭവം അരങ്ങേറിയത്. നവംബർ 4നായിരുന്നു ഇവർ നിശ്ചയിച്ചിരുന്ന വിവാഹം.
ഇതിനായുള്ള സകല ഒരുക്കങ്ങളും കുടുംബാംഗങ്ങൾ പൂർത്തിയാക്കിയിരുന്നു. വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനായി ബന്ധുക്കളെല്ലാം വധുവിന്റെ വീട്ടിൽ ഒത്തുകൂടി നിൽക്കുന്നതിനിടയിലാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്.
വിവാഹ ആവശ്യങ്ങൾക്കായി തങ്ങൾ ഇതിനോടകം തന്നെ വലിയൊരു തുക ചെലവഴിച്ചിട്ടുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി. കപൂർത്തല ജില്ലയിലെ ജാതികെ സംഗോജ്ല ഗ്രാമത്തിൽ നിന്നുള്ള ഷംഷേർ സിങ്ങിന്റെ മകൻ അമൻജ്യോത് സിങ്ങുമായിട്ടാണ് യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്.
ഈ അപമാനകരമായ സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ വരനും മാതാപിതാക്കളും ഉൾപ്പെടെ ആറു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

