കൊല്ലം-കോട്ടയം മെമു ട്രെയിന്‍ എറണാകുളത്തേക്ക് ദീർഘിപ്പിക്കാനുള്ള നീക്കം റെയില്‍വേ മന്ത്രാലയം താല്‍ക്കാലികമായി നിർത്തിവച്ചു. യാത്രക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഈ നടപടിയെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
നിലവിലുള്ള മെമു സര്‍വീസിന്റെ സമയക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ദിനംപ്രതി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടെയുള്ള സ്ഥിരം യാത്രക്കാരെ സാരമായി ബാധിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് എംപി റെയില്‍വേ മന്ത്രിയുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തിയത്.
വേണാട് എക്സ്പ്രസിലെ അമിത തിരക്കിന് ശാശ്വത പരിഹാരം കാണണമെന്നും എംപി ആവശ്യപ്പെട്ടു. നിലവിലുള്ള സര്‍വീസ് വഴിതിരിച്ചുവിടുന്നതിന് പകരം എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് പൂർണ്ണമായും പുതിയൊരു ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

