തിരുവനന്തപുരം: ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർഥി അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ സിനിമയെ വെല്ലുന്ന ദുരൂഹതകളും ഗൂഢാലോചന വിവരങ്ങളും ഓരോ ദിവസവും പുറത്തുവരുന്നു.
കേസന്വേഷണത്തിൽ പുതിയ വഴിത്തിരിവായി പ്രതിയുടെ കാമുകിയായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന മൊഴികൾ സുഹൃത്തുക്കൾ നൽകിയിട്ടുണ്ട്. ഈ നിർണായക വിവരവും ഇപ്പോൾ പൊലീസിന്റെ സജീവ പരിശോധനയിലാണ്.
എന്നാൽ, പ്രാഥമിക ചോദ്യം ചെയ്യലിൽ ആനന്ദയോ മുഖ്യപ്രതിയോ ഈ കാര്യം പൊലീസിനോട് വെളിപ്പെടുത്തിയിരുന്നില്ല. തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിരാമിന്റെ സുഹൃത്താണെന്ന് ഇവർ തെറ്റായി ധരിക്കുകയായിരുന്നു.
ഇതിന്റെ പ്രതികാരമെന്നോണം, അഭിരാം വഴി സുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ഇവർ പദ്ധതിയിടുകയായിരുന്നുവെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട്, ഇപ്പോൾ അറസ്റ്റിലായ ഗുണ്ട
ഉമറിന്റെ കാമുകി ഐശ്വര്യയോട് പൊലീസ് ഇതിൽ വ്യക്തത തേടിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ആനന്ദയോടും പ്രായപൂർത്തിയാകാത്ത പ്രതിയോടും ഇക്കാര്യം വിശദമായി ചോദിച്ചറിയും.
അഭിരാം വധക്കേസിൽ മുഖ്യപ്രതിയായ ഗുണ്ട ഉമറിന്റെ കാമുകി ഐശ്വര്യയും അറസ്റ്റിലായിട്ടുണ്ട്.
കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ ഐശ്വര്യക്കും നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. കൃത്യം നിർവഹിക്കാൻ പോകുന്ന സമയത്ത് ഐശ്വര്യയെ ഫോണിൽ വിളിച്ച് ഹോൾഡ് ചെയ്തു നിർത്തിയ ശേഷം, ഫോൺ വീട്ടിൽ വെച്ചാണ് ഉമർ കൊല നടത്താൻ പോയത്.
കൊലപാതകം നടന്ന പാങ്ങപ്പാറയിൽ തന്റെ സാന്നിധ്യം പുറത്തുവരാതിരിക്കാൻ ഉമറും ഐശ്വര്യയും ചേർന്ന് വളരെ കൃത്യമായ പ്ലാനിങ് നടത്തിയിരുന്നു. ഈ കൊലപാതകത്തിന് കൂട്ടുനിന്ന ഗുണ്ട
ഉമർ തന്നെയായിരുന്നു ഇതിന്റെ മാസ്റ്റർ ബ്രെയിൻ. കേസിൽ പതിനേഴുകാരനായ പ്രതി, പ്രതിയുടെ കാമുകി ആനന്ദ, സുഹൃത്ത് ഉമർ എന്നിവർ ഇതിനകം റിമാൻഡിലാണ്.
ഇപ്പോൾ ഐശ്വര്യയും ഔദ്യോഗികമായി പ്രതിപ്പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

