കിഴക്കൻ മലയോര മേഖലയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പുതിയ ചലച്ചിത്രം ‘സറാഫസ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചു. ആംഗ്ലോ ഇന്ത്യൻ കുടുംബത്തിന്റെ ജീവിതകഥയാണ് ഈ സിനിമയിലൂടെ ദൃശ്യവൽക്കരിക്കുന്നത്.
ചാരങ്കാട്ട് അശോക് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ചാരങ്കാട്ടും പ്രവാസി ഭാരത് സിനിമാസും സംയുക്തമായാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അജ്മൽ ആർ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ച് സംവിധാനം നിർവ്വഹിക്കുന്നത്.
ഒരു മലയോര ഗ്രാമത്തിൽ താമസിക്കുന്ന സറാഫസ് എന്ന ആംഗ്ലോ ഇന്ത്യൻ സ്ത്രീയുടെയും മകൻ ജോയ്സിന്റെയും അവരുടെ സുഹൃത്തുക്കളുടെയും ജീവിതാനുഭവങ്ങളാണ് ചിത്രം പറയുന്നത്. പ്രമുഖ താരങ്ങളായ ആശ ശരത്തും ഇർഷാദ് അലിയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇംഗ്ലീഷ് ആക്ഷൻ ത്രില്ലര് പശ്ചാത്തലത്തിലാണ് ഈ പുതിയ ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിൽ ജഗദീഷ്, ജോൺ വിജയ്, ശ്രീകാന്ത് മുരളി, മധുപാൽ, ജോർജ്ജ് മര്യൻ, പ്രവീണ, നന്ദു പൊതുവാൾ, ഷൈനി വിജയൻ തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. അനുകുട്ടൻ ഏറ്റുമാനൂരാണ് പ്രൊജക്റ്റ് ഡിസൈനർ.
ഗൗതം വിൻസെന്റാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. മുത്തുവും ശ്രീലക്ഷ്മി എസുമാണ് ഗാനരചയിതാക്കൾ.
ശ്യാം തുറവൂർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഈ ചിത്രത്തിന്റെ മേക്കപ്പ് റഹീം കൊടുങ്ങല്ലൂരും കലാസംവിധാനം അസീസ് കരുവാരക്കുണ്ടും നിർവ്വഹിക്കുന്നു. ബബിഷയാണ് വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരിക്കുന്നത്.
നന്ദു പൊതുവാൾ പ്രൊഡക്ഷൻ കൺട്രോളറായും രാജേഷ് കുമാർ കെ ജി ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു. മാഫിയ ശശിയും ഫീനിക്സ് പ്രഭുവുമാണ് ചിത്രത്തിന്റെ സംഘട്ടന സംവിധായകർ.
കമലാക്ഷൻ പയ്യന്നൂർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും ശിവപ്രസാദും ടൈറ്റസ് ജോണുമാണ് പ്രൊഡക്ഷൻ മാനേജർമാരായും പ്രവർത്തിക്കുന്നു. അനിൽ വന്ദനയും വിഷ്ണു ആർ ഗോവിന്ദും സ്റ്റിൽസ് നിർവ്വഹിക്കുന്നു.
ക്രിയേറ്റീവ് മങ്കിയാണ് ഡിസൈൻസ്. എ എസ് ദിനേശും സതീഷ് എരിയാളത്തും പിആർഒമാരായും അഖിൽ ജോസഫ് ഡിജിറ്റൽ പിആർഒ ആയും പ്രവർത്തിക്കുന്നു.
ഒപ്ര ഡിജിറ്റൽ മാർക്കറ്റിംഗാണ് ചിത്രത്തിന്റെ പ്രൊമോഷൻ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

