വയോധികയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി നീണ്ട 30 വർഷത്തെ അതിവിദഗ്ധ ഒളിജീവിതത്തിനൊടുവിൽ നിയമത്തിന് മുന്നിൽ.
1995ലെ മാർത്ത വധക്കേസിൽ ഉൾപ്പെടുകയും പൊലീസ് രേഖകളിൽ ‘രണ്ടാം സുകുമാരക്കുറുപ്പ്’ എന്ന വിശേഷണത്തോടെ നിഴൽജീവിതം നയിക്കുകയും ചെയ്ത ഒറ്റപ്പാലം അമ്പലപ്പാറ വെങ്ങാശേരി കിടായ കൃഷ്ണകുമാർ (49) ആണ് സിറ്റി പൊലീസിന്റെ പിടിയിലായത്. ഏകദേശം മൂന്ന് പതിറ്റാണ്ടോളമായി കോടതി ലോങ് വാറന്റ് പുറപ്പെടുവിച്ചിരുന്ന പ്രതി, 15 വർഷത്തോളം ഉത്തർപ്രദേശിലെ മീററ്റിലാണ് കഴിഞ്ഞിരുന്നത്.
തുടർന്ന് കൊല്ലം കുണ്ടറയിലെത്തി വിവാഹം കഴിക്കുകയും കുടുംബത്തോടൊപ്പം വ്യാജ വിലാസത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയുമായിരുന്നു. തനിച്ചു താമസിച്ചിരുന്ന തൃശൂർ കിഴക്കേക്കോട്ട
സ്വദേശിനി മാർത്തയെ (65) ആറു പവൻ സ്വർണത്തിനു വേണ്ടി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. 1995ൽ നടന്ന സംഭവത്തിൽ കൃഷ്ണകുമാറും സുഹൃത്ത് ചാലക്കുടി സ്വദേശി പ്രസാദും ആയിരുന്നു പ്രതികൾ.
അന്ന് ഇരുവർക്കും 18 വയസ്സായിരുന്നു പ്രായം. സംഭവത്തിന് പിന്നാലെ ഇരുവരെയും പിടികൂടിയിരുന്നെങ്കിലും ജാമ്യത്തിലിറങ്ങിയ കൃഷ്ണകുമാർ ഒളിവിൽ പോവുകയായിരുന്നു.
പേരുമാറ്റി പ്രതി മീററ്റിലേക്കു മുങ്ങിയെന്ന നിർണായക വിവരമാണ് അന്വേഷണത്തിൽ വഴിതിരിവായത്. ഉത്തർപ്രദേശിലെത്തി പൊലീസ് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്.
15 കൊല്ലം മീററ്റിൽ താമസിച്ച ശേഷം ഇയാൾ കൊല്ലത്തേക്ക് കടന്നതായി കണ്ടെത്തിയതോടെ അന്വേഷണ സംഘം അവിടേക്ക് തിരിക്കുകയായിരുന്നു. വ്യാജവിലാസത്തിൽ കുണ്ടറയിൽ വെൽഡറായി ജോലി ചെയ്തുവരികയായിരുന്ന കൃഷ്ണകുമാറിനെ പൊലീസ് ഒടുവിൽ കയ്യോടെ പിടികൂടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

