കൊച്ചി: ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ നിർണായക നീക്കവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം.
കേസിലെ പ്രതിയായ 17 കാരന്റെ അച്ഛനും വാഹന ഉടമയുമായ ജഡ്ജിക്കെതിരെ ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ടെത്തിയാണ് ഭദ്രകീർത്തി തന്റെ പരാതിയും മൊഴിയും അന്വേഷണ സംഘത്തിന് കൈമാറിയത്.
കേസിലെ പ്രതിയായ മകനെ രക്ഷപ്പെടുത്തുന്നതിനായി അച്ഛനായ ജഡ്ജി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തെളിവുകൾ നശിപ്പിച്ചുവെന്നാണ് ഭദ്രകീർത്തിയുടെ പ്രധാന ആരോപണം. അന്വേഷണവുമായി ബന്ധപ്പെട്ട
എല്ലാ സംശയങ്ങളും കാര്യങ്ങളും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് വിശദീകരിച്ചിട്ടുണ്ടെന്ന് ഭദ്രകീർത്തി മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട
സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും നിലവിലെ അന്വേഷണത്തിൽ പൂർണ്ണ പ്രതീക്ഷയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ജഡ്ജി ഇടപെട്ട് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസിപി മൊഴിയെടുത്തത്.
കഴിഞ്ഞ മാസം 25-ന് പുലർച്ചെയാണ് കൊച്ചി ചേരാനല്ലൂരിൽ നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്. ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച അതിവേഗ ബെൻസ് കാർ ഇടിച്ച് മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.
അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരമായി കാറോടിക്കുന്നയാളാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. രാത്രി വൈകി വാഹനം പുറത്തിറക്കി അതിവേഗതയിൽ കാറോടിക്കുന്നതിന്റെ റീൽസ് ചിത്രീകരിക്കാൻ ലക്ഷ്യമിട്ടാണ് ഇവർ ഇറങ്ങിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അപകടം നടക്കുതിന് തൊട്ടുമുമ്പ് 17 കാരൻ 104 കിലോമീറ്റർ വേഗതയിലാണ് വാഹനം ഓടിച്ചിരുന്നതെന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

