സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ഉലകനായകൻ കമൽഹാസൻ നിർമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘ധർമൻ’ എന്ന സിനിമയിലേക്ക് ജനപ്രിയ നടി ശ്രീലീല കൂടി എത്തുന്നു. ചിത്രത്തിന്റെ നിർമാതാക്കളാണ് ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
ഇതിന്റെ ഭാഗമായി നടി ശ്രീലീലയുടെ സ്വാഗതത്തെ സൂചിപ്പിക്കുന്ന പ്രത്യേക ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൽ നയൻതാരയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
നേരത്തെ നയൻതാരയുടെ ഔദ്യോഗിക വെൽക്കം പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പ്രശസ്തമായ ‘ഓ മൈ കടവുളേ’, ‘ഡ്രാഗൺ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ചലച്ചിത്രലോകത്ത് ശ്രദ്ധേയനായ അശ്വത് മാരിമുത്തുവാണ് ‘ധർമൻ’ സംവിധാനം ചെയ്യുന്നത്.
സൂപ്പർ ഹിറ്റ് ചിത്രമായ ‘അണ്ണാത്തെ’ക്ക് ശേഷം നയൻതാരയും രജനികാന്തും വീണ്ടും ഒത്തുകൂടുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഇതിനുമുമ്പ് ചന്ദ്രമുഖി, കുസേലൻ, ദർബാർ തുടങ്ങിയ ചിത്രങ്ങളിലും നയന്‍താര സൂപ്പര്‍സ്റ്റാറിനൊപ്പം വേഷമിട്ടിട്ടുണ്ട്.
കമല്‍ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റും സംയുക്തമായാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് പ്രമുഖ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറാണ്.
നികേത് ബൊമ്മി ക്യാമറയും പ്രദീപ് ഇ. രാഘവ് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു.
രജനികാന്തിന്റെ കരിയറിലെ 173-മാത്തെ ചിത്രമായ ‘ധര്‍മനി’ല്‍ സിമ്രൻ, രാശി ഖന്ന, യോഗി ബാബു തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്. സംവിധായകൻ നെൽസൺ ഒരുക്കിയ ‘ജയിലർ 2’ ആണ് രജനികാന്തിന്റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിൽ എത്തിയ ചിത്രം.
സാക്നില്‍ക്കിന്റെ റിപ്പോർട്ട് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 816 കോടി രൂപയാണ് ഈ ചിത്രം ഇതുവരെ നേടിയത്. വലിയ വിജയമായി മാറിയ ‘ജയിലറി’ന്റെ തുടർച്ചയായി മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തിയ ഈ ചിത്രത്തിൽ ശിവ രാജ്കുമാറും മോഹൻലാലും പ്രധാന വേഷങ്ങളിൽ തിരിച്ചെത്തുന്നുണ്ട്.
സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും ഈ ചിത്രത്തിൽ അണിനിരന്നിരുന്നു.
രചനയും സംവിധാനവും: നെൽസൺ, നിർമ്മാതാവ്: കലാനിധി മാരൻ, ബാനർ: സൺ പിക്ചേഴ്സ്, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റിംഗ്: ആർ. നിർമ്മൽ, സംഗീതം: അനിരുദ്ധ് രവിചന്ദർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

