അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് പോളിംഗ് പുരോഗമിക്കുന്നതിനിടയില്‍ സുപ്രധാന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഈ വര്‍ഷം അവസാനത്തോടെ ഇസ്രയേലിനുള്ള സാമ്പത്തിക സഹായങ്ങള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
പ്രസ്തുത രാജ്യത്തിന് അമേരിക്കയുടെ പിന്തുണയുടെ ആവശ്യമില്ലെന്നും, വര്‍ഷം തോറും നല്‍കിവരുന്ന നാല് ബില്യണ്‍ ഡോളര്‍ വാര്‍ഷിക ഫണ്ടിങ് നിര്‍ത്തലാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശസ്ത മാധ്യമമായ ഫോക്സ് ന്യൂസിന് അനുവദിച്ച പ്രത്യേക പ്രതികരണത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
താനും നെതന്യാഹുവും തമ്മില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിനുള്ള യു.എസ് പിന്തുണയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്ന മിഷിഗണ്‍ സെനറ്റ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ എല്‍-സയദ്നെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം വന്നത്.
അല്‍-സയദിനെപ്പോലുള്ള വ്യക്തികളില്‍ നിന്ന് അനാവശ്യമായ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും നമ്മള് എന്തിന് സഹിക്കണമെന്നാണ് ട്രംപ് സംശയമുന്നയിച്ചത്. സാമ്പത്തിക സഹായം നിര്‍ത്തുന്നതിനായി ഇസ്രയേല്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് മുന്‍കൈയെടുത്തതായും ട്രംപ് വ്യക്തമാക്കി.
അമേരിക്കയില്‍ നിന്നും ഫണ്ടിങ് ലഭിക്കാത്തതാണ് കൂടുതല്‍ ഉചിതമെന്ന് തനിക്ക് തോന്നുന്നുവെന്ന് നെതന്യാഹു തന്നോട് പറഞ്ഞതായും ട്രംപ് വിശദീകരിച്ചു. അതേസമയം, അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പിന്റെ പോളിംഗ് നടപടികള്‍ പുരോഗമിക്കുകയാണ്.
ന്യൂജഴ്സി, വെര്‍ജിനിയ, കണ്ക്ടിക്കട്ട്, കെന്റക്കി, ഇന്ത്യാന എന്നീ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ ഇതിനോടകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ നാളെ പുലര്‍ച്ചയോടെ അറിയാന്‍ സാധിക്കും.
വെര്മൌണ്ടിലാണ് രാജ്യത്ത് ആദ്യം വോട്ടെടുപ്പ് ആരംഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ സമയക്രമത്തിന് അനുസൃതമായി പോളിംഗ് സമയത്തിലും വ്യത്യാസങ്ങളുണ്ട്.
ന്യൂജഴ്സിയിലും കണ്ക്ടിക്കട്ടിലുമെല്ലാം വോട്ടര്‍മാര്‍ രാവിലെ തന്നെ പോളിംഗ് ബൂത്തുകളിലേക്ക് എത്തി. ടെക്സസ്, ഒഹായോ, കെന്റക്കി, ഇന്ത്യാന എന്നിവിടങ്ങളിലും വോട്ടെടുപ്പ് ഊര്‍ജ്ജിതമായി തുടരുകയാണ്.
ഇതിനിടയില്‍ ന്യൂയോര്‍ക്കിലെ വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടിയില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതായും റിപ്പോര്‍ട്ടുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

