തന്ത്രപ്രധാനമായ ഖേഷം ദ്വീപിനു നേരെ അമേരിക്ക ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. പ്രമുഖ മാധ്യമമായ ഫോക്സ് ന്യൂസിന്റെ പരിപാടിക്കായി നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
ഹോർമുസ് കടലിടുക്കിലെ വ്യോമപ്രതിരോധ സംവിധാനം ലക്ഷ്യമിട്ടായിരുന്നു ഈ ചെറിയ ആക്രമണമെന്ന് ട്രംപ് വ്യക്തമാക്കി. ‘‘അവർ അവിടെ ഒരു ആന്റി എയർക്രാഫ്റ്റ് സംവിധാനം നിർമിച്ചിരുന്നു.
അതിന്റെ നിർമാണം പൂർത്തിയായ ഉടൻ, അതായത് കഴിഞ്ഞ രാത്രി, നമ്മൾ അവിടെ വളരെ കൃത്യമായി പ്രഹരമേൽപ്പിച്ചു’’– ട്രംപ് അഭിമുഖത്തിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പിനു ശേഷമുള്ള പദ്ധതികളെക്കുറിച്ചുള്ള ചോദ്യത്തിന്, “ഒരുപാട് ആളുകളെ കൊന്നൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ ആവശ്യമായി വന്നാൽ നമ്മൾ അത് ചെയ്യേണ്ടി വരും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹോർമുസ് കടലിടുക്കിലെ ഖേഷം ദ്വീപിൽ അമേരിക്ക നടത്തിയ രഹസ്യ ആക്രമണത്തെക്കുറിച്ച് വാൾ സ്ട്രീറ്റ് ജേർണൽ ആണ് ആദ്യം പുറത്തുവിട്ടത്. ഫെബ്രുവരി അവസാനം സംഘർഷം ആരംഭിച്ചതു മുതൽ എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ഭീഷണി പൂർണ്ണമായി ഇല്ലാതാക്കാനാണ് ഈ സൈനിക നടപടിയെന്നാണ് യുഎസ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
അതേസമയം, ദ്വീപിൽ തുടർച്ചയായി അഞ്ച് സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ആകാശത്ത് രണ്ട് യുദ്ധവിമാനങ്ങൾ വട്ടമിട്ടു പറക്കുന്നത് കണ്ടതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

