ഗ്രാമങ്ങളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം കോരുത്തോട് മടുക്ക ചകിരിമേട് പട്ടികവർഗ ഉന്നതിയിൽ ‘ചുനാവ്’ പാഠശാല സംഘടിപ്പിച്ചു. മുരിക്കുംവയൽ ശ്രീ ശബരീശ കോളജിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ (ഇഎൽസി) നേതൃത്വത്തിലാണ് പരിപാടി നടന്നത്.
ഗ്രാമതലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രക്രിയകളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സംരംഭമാണ് ചുനാവ് പാഠശാല. ഗ്രാമപ്പഞ്ചായത്ത് മെമ്പർ കെ.പി.ഷൈനി മോൾ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ഉന്നതി മൂപ്പൻ പി.കെ.മോഹനൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ആകെ 21 കുടുംബങ്ങളിലായി 120 അംഗങ്ങളാണ് ഈ ഉന്നതിയിൽ താമസിക്കുന്നത്.
തിരഞ്ഞെടുപ്പ് ബോധവൽക്കരണം, ഭരണഘടന ക്വിസ്, പുതിയ വോട്ടർമാർക്കായുള്ള ബോധവൽക്കരണവും വോട്ടർ പട്ടികയിൽ പേരു ചേർക്കലും, തിരഞ്ഞെടുപ്പ് പ്രക്രിയയെപ്പറ്റിയുള്ള ചർച്ചകൾ എന്നിവ പാഠശാലയോടനുബന്ധിച്ച് നടന്നു. പരിപാടിയുടെ ഭാഗമായി കന്നി വോട്ടറായ പി.എസ്.ശ്രീകല, മുതിർന്ന വോട്ടറായ കാർത്തിയനിയമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കൂടാതെ, പാഠശാലയുടെ കൺവീനറായി ഉന്നതി മൂപ്പനെ തിരഞ്ഞെടുത്തു. ഇഎൽസി ക്ലബ് കോഓർഡിനേറ്റർ അസിസ്റ്റന്റ് പ്രഫസർ അശ്വതി അനിൽ, ക്യാംപസ് അംബാസിഡർ അക്സ അന്ന മരിയ, അംഗങ്ങളായ അനഘ, ഗോകുൽ ബി.
കൃഷ്ണ, അർജുൻ ബിനു റാം, ജെറിൻ ജോസഫ്, മുഹമ്മദ് അൻസിൽ, ശിഹാബ് ബഷീർ, അനന്തു കൃഷ്ണ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ കെ.കെ.ബിനി, സ്വീപ് ജില്ലാ നോഡൽ ഓഫിസർ പി.എ.അമാനത്ത്, ജില്ല തിരഞ്ഞെടുപ്പ് വിഭാഗം ജൂനിയർ സൂപ്രണ്ട് ഇ.സി.ഗിരീഷ് കുമാർ, ക്ലാർക്ക് വി.എസ്.രമേഷ്, ഇഎൽസി ജില്ലാ കോഓർഡിനേറ്റർമാരായ ഡോ.
ഹരീഷ് കുമാർ, ടി.സത്യൻ എന്നിവരാണ് ചുനാവ് പാഠശാലയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഏകോപിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

