കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി രാമപുരത്തെ ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ച് മാർ ആഗസ്തീനോസ് കോളജ്. നവംബർ 2ന് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് രാമപുരം പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചത്.
കേരളത്തിന്റെ വികസനവും പുരോഗതിയും കെട്ടിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും മാത്രം ഒതുങ്ങുന്നതല്ലെന്നും ശുചിത്വബോധവും സാമൂഹിക ഉത്തരവാദിത്വവും ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന സാധാരണ മനുഷ്യരുടെ നിസ്വാർത്ഥ സേവനങ്ങളിലാണ് യഥാർത്ഥ കേരളീയ മാതൃക നിലകൊള്ളുന്നതെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത കോളജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം പറഞ്ഞു.
കോളജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, ജോബിൻ പി.
മാത്യു, ഐ.ക്യു.എ.സി. കോർഡിനേറ്റർ കിഷോർ, ഹരിതകർമ്മസേനാ പ്രതിനിധി രാജി സുനിൽ, സ്റ്റാഫ് കോർഡിനേറ്റർമാരായ സുനിൽ കെ.
ജോസഫ്, ഷീബ തോമസ്, കോളജ് യൂണിയൻ ചെയർമാൻ അൽഫോൻസ് ബിനോയി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

