മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഒരു കോടിയിലധികം രൂപയുടെ നിർമ്മാണ പ്രവൃത്തികൾക്കായി പൊതുമരാമത്ത് വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ഉടൻ പിൻവലിക്കാൻ മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി. വകുപ്പ് സെക്രട്ടറിക്കാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്.
തന്റെ ഓഫീസിനെ മുൻകൂട്ടി അറിയിക്കാതെ ഇത്രയും വലിയ തുകയുടെ നവീകരണാനുമതി നൽകിയ സംഭവത്തിൽ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനും പൊതുമരാമത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ അധികാരമേറ്റെടുത്ത വേളയിൽ തന്നെ ക്ലിഫ് ഹൗസിൽ യാതൊരുവിധ അനാവശ്യ മോടിപിടിപ്പിക്കലുകളും ധൂർത്തും പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിരുന്നതായി മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
അതേസമയം, 2022 മുതൽ തയാറാക്കിവരുന്ന സുരക്ഷാ ഓഡിറ്റിന്റെ (സേഫ്റ്റി ഓഡിറ്റ്) ഭാഗമായാണ് ഈ ഉത്തരവ് പുറത്തിറക്കിയതെന്നാണ് വകുപ്പ് അധികൃതരുടെ വിശദീകരണം. എന്നാൽ മുൻ സർക്കാരിന്റെ കാലത്തെ എസ്റ്റിമേറ്റുകൾ പ്രകാരമുള്ള ഒരു നിർമ്മാണവും ഇപ്പോൾ നടപ്പാക്കേണ്ടതില്ലെന്നും, അത്യാവശ്യമായ അറ്റകുറ്റപ്പണികൾ മാത്രം ചെയ്താൽ മതിയെന്നുമുള്ള നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്.
ഈ നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് വകുപ്പ് സെക്രട്ടറിയോട് വിശദീകരണം തേടിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

