തിരുവനന്തപുരം: ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് അടിയന്തരമായി റദ്ദാക്കാൻ വകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശം നൽകി. തന്നെയോ തന്റെ ഓഫീസിനെയോ മുൻകൂട്ടി അറിയിക്കാതെ ഇത്തരത്തിലുള്ള ഒരു ഉത്തരവ് പുറത്തിറങ്ങിയ സാഹചര്യം വ്യക്തമാക്കിക്കൊണ്ട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും പൊതുമരാമത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ അധികാരമേറ്റെടുത്ത വേളയിൽ തന്നെ ക്ലിഫ് ഹൗസിൽ യാതൊരുവിധത്തിലുള്ള അനാവശ്യ മോടിപിടിപ്പിക്കലുകളോ വലിയ നിർമ്മാണ പ്രവർത്തനങ്ങളോ പാടില്ലെന്ന് കർശന നിർദേശം നൽകിയിരുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. 2022 മുതൽ തയ്യാറാക്കിവന്ന സേഫ്റ്റി ഓഡിറ്റിന്റെ […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

