തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ എം.ആർ. ബൈജുവിനെതിരെ അന്വേഷണ സംഘത്തിന് മുന്നിൽ വീണ്ടും ഗുരുതര മൊഴി നൽകി പി.എസ്.സി സെക്രട്ടറി.
ചെയർമാൻ സ്വന്തം നിലയിൽ ഏകപക്ഷീയമായാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നാണ് സെക്രട്ടറിയുടെ പുതിയ മൊഴിയിലും ആവർത്തിക്കുന്നത്. ക്രൈംബ്രാഞ്ചിനാണ് പി.എസ്.സി സെക്രട്ടറി ഔദ്യോഗികമായി മൊഴി നൽകിയിട്ടുള്ളത്.
അഡീഷണൽ സെക്രട്ടറി ഹരിയും ചെയർമാൻ എം.ആർ. ബൈജുവും ചേർന്നാണ് നിർണ്ണായക തീരുമാനങ്ങളെല്ലാം നടപ്പിലാക്കുന്നത്.
യാതൊരുവിധ കൂടിയാലോചനകളോ ചർച്ചകളോ നടത്താതെയാണ് ചെയർമാന്റെ പ്രവർത്തനരീതിയെന്നും മൊഴിയിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക നടപടികളിൽ എന്തെങ്കിലും തരത്തിലുള്ള വിവാദങ്ങൾ ഉടലെടുത്താൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കീഴുദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടുന്നതാണ് ചെയർമാന്റെ രീതിയെന്നും ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ കുറ്റപ്പെടുത്തുന്നു.
പി.എസ്.സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് സെക്രട്ടറി ചെയർമാനെതിരെ ആവർത്തിച്ച് മൊഴി നൽകിയിരിക്കുന്നത്.
ഇതാദ്യമായല്ല ചെയർമാന്റെ പ്രവർത്തന ശൈലിക്കെതിരെ ഉദ്യോഗസ്ഥതലത്തിൽ നിന്നും ഇത്തരത്തിലുള്ള ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

