തിരുവനന്തപുരം: കോവളത്തെ സ്പായിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ അഞ്ചാം പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം ആറ് വരെയാണ് പ്രതിയെ കസ്റ്റഡിയിൽ അനുവദിച്ചിരിക്കുന്നത്.
തുടർനടപടികളുടെ ഭാഗമായി പൊലീസ് പ്രതിയുമായി ഉടൻ തന്നെ തെളിവെടുപ്പ് നടത്തും. കേസിൽ സ്പാ നടത്തിപ്പുകാരനായ സജിത്ത് പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു.
ഇത് ശരിവെക്കുന്ന തരത്തിലുള്ള സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സ്പാ ഉടമ അനുരൂപിനെയും പ്രധാന പ്രതിയായ സജിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
കോവളത്തെ സ്പാ നടത്തിപ്പുകാരനായ സജിത്തിന് അന്താരാഷ്ട്ര സെക്സ് റാക്കറ്റുമായി ബന്ധമുണ്ടായിരുന്നുവെന്നും നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

