ജര്‍മനിയില്‍ സമാപിച്ച ഹൈലോ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് തിളക്കമാര്‍ന്ന ഇരട്ട കിരീട
നേട്ടം. പുരുഷ വിഭാഗത്തില്‍ ലക്ഷ്യ സെന്‍ ജേതാവായപ്പോള്‍, വനിതാ സിംഗിള്‍സില്‍ പി.വി.
സിന്ധു കിരീടം ചൂടി. ഫൈനല്‍ മത്സരങ്ങളില്‍ രണ്ടുതാരങ്ങളും നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്.
പുരുഷ വിഭാഗം ഫൈനലില്‍ ഇന്തോനേഷ്യയുടെ ലോക ആറാം നമ്പര്‍ താരം ജോനാഥന് ക്രിസ്റ്റിയെയാണ് ലക്ഷ്യ സെന്‍ പരാജയപ്പെടുത്തിയത്. 21-17, 21-10 എന്ന സ്കോറിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.
ഈ വിജയത്തിലൂടെ കഴിഞ്ഞ ഒരു വര്‍ഷമായി തുടര്‍ന്നിരുന്ന കിരീടവരള്‍ച്ചയ്ക്കാണ് താരം വിരാമമിട്ടിരിക്കുന്നത്. 2025 നവംബറില്‍ ഓസ്ട്രേലിയന്‍ ഓപണ്‍ നേടിയ ശേഷം കടുത്ത സമ്മര്‍ദ്ദത്തിലായിരുന്ന താരത്തിന് ജര്‍മനിയിലെ വിജയം വലിയൊരു ആശ്വാസമാകും.
പരിക്കും മോശം ഫോമും കാരണം ബുദ്ധിമുട്ടിയ താരം ഈ വര്‍ഷം ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയത് മാത്രമാണ് ഇതിനുമുമ്പ് എടുത്തുപറയാവുന്ന നേട്ടം. ജോനാഥന് ക്രിസ്റ്റിയുമായുള്ള എട്ടാം മത്സരത്തിനാണ് ലക്ഷ്യ കളത്തിലിറങ്ങിയത്.
ഈ ജയത്തോടെ ഇരുതാരങ്ങളുടെയും ഹെഡ് ടു ഹെഡ് റെക്കോര്‍ഡ് 4-4 എന്ന നിലയില്‍ തുല്യതയിലായി. വനിതാ വിഭാഗം ഫൈനലില്‍ ഡെന്മാര്ക്കിന്റെ ലൈന്‍ ക്യേര്സ്ഫെല്ഡിനെയാണ് പി.വി.
സിന്ധു കീഴടക്കിയത്. വെറും 39 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ 21-12, 21-14 എന്ന സ്കോറിനാണ് സിന്ധുവിന്റെ വിജയം.
ഈ വര്‍ഷം താരം സ്വന്തമാക്കുന്ന രണ്ടാമത്തെ ബി.ഡബ്ല്യു.എഫ്. കിരീടമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

