രാജ്യത്ത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച നിയമവിരുദ്ധ ഓൺലൈൻ വാതുവെപ്പ് ശൃംഖലകളിലൊന്നായ മഹാദേവ് ബെറ്റിങ് ആപ്പ് കേസിലെ പ്രധാന പ്രൊമോട്ടറായ സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്നും ഇന്ത്യയിലെത്തിച്ചു. ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് റോയൽ ഒമാൻ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് ഒമാൻ തലസ്ഥാനമായ മസ്കറ്റിലെത്തിയ പ്രത്യേക സി ബി ഐ സംഘം പ്രതിയെ ഏറ്റെടുത്ത് ഇന്ത്യയിലേക്ക് കൊണ്ടുവരുകയായിരുന്നു. ന്യൂഡൽഹിയിൽ എത്തിച്ച പ്രതിയെ പ്രാഥമിക വൈദ്യപരിശോധനയ്ക്കും ട്രാൻസിറ്റ് റിമാൻഡ് നടപടികൾക്കും വിധേയനാക്കി.
തുടർ അന്വേഷണങ്ങൾക്കായി ഇയാളെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള റായ്പൂരിലേക്ക് കൊണ്ടുപോകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

