ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങളെ ലക്ഷ്യമാക്കി മുരസു ചുഴലിക്കാറ്റ് രൂപംകൊള്ളുന്നു. ഇന്ന് ഉച്ചയോടെയാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട
ന്യൂനമർദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറിയത്. വരും മണിക്കൂറുകളിൽ ഇത് കൂടുതൽ കരുത്താർജിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
അടുത്ത 12 മുതൽ 24 മണിക്കൂറുകൾക്കുള്ളിൽ മുരസു അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഡിസംബർ മൂന്നാം തീയതി പുലർച്ചയോടെ നെല്ലൂരിനും നർസാപൂരിനും ഇടയിലുള്ള തീരമേഖലയിലൂടെ ചുഴലിക്കാറ്റ് കരതൊടും.
കാറ്റ് കരയിലെത്തുമ്പോൾ മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്നാട്ടിലും അതീവ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിന്റെ പ്രതിഫലനം കേരളത്തിലെ കാലാവസ്ഥയിലും പ്രകടമാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

