കൊല്ലം – കോട്ടയം മെമു ട്രെയിൻ സർവീസ് എറണാകുളം വരെ ദീർഘിപ്പിച്ചുകൊണ്ടുള്ള റെയിൽവേയുടെ തീരുമാനം യാത്രക്കാർക്ക് ഏറെ ആശ്വാസകരവും സ്വാഗതാർഹവുമാണെന്ന് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ സംഘടനയായ വൈക്കം റോഡ് യൂസേഴ്സ് ഫോറം പ്രസിഡന്റ് ജോജി ബാബു പ്രസ്താവനയിൽ അറിയിച്ചു. ദീർഘകാലമായി യാത്രക്കാർ ഉന്നയിച്ച ഈ ആവശ്യത്തിന് അനുകൂലമായ നടപടി സ്വീകരിച്ച നേതാക്കള്‍ക്ക് സംഘടന യാത്രക്കാരുടെ പേരിൽ നന്ദി രേഖപ്പെടുത്തി.
ഇതോടൊപ്പം, തിരുവനന്തപുരം – ഷൊർണ്ണൂർ – തിരുവനന്തപുരം വേണാട് എക്സ്പ്രസിന് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കുന്നത് റെയിൽവേ അടിയന്തരമായി പരിഹരിക്കണമെന്ന് ജോജി ബാബു ആവശ്യപ്പെട്ടു. നിലവിൽ പരശുറാം എക്സ്പ്രസിന് ശേഷം പാലരുവി എക്സ്പ്രസ്സ് വരെയുള്ള 5 മണിക്കൂറിലേറെ സമയത്ത് വേറെ ട്രെയിൻ ഇല്ലാത്ത അവസ്ഥയാണ്.
വേണാടിന് സ്റ്റോപ്പ് അനുവദിച്ചാൽ മാത്രമേ വൈക്കം, മീനച്ചിൽ താലൂക്കുകളിലെ യാത്രക്കാരുടെ യാത്രാ പ്രശ്നത്തിന് പരിഹാരമാകു. ജനപ്രതിനിധികളും റെയിൽവേ അധികൃതരും ഇക്കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

