അബുദാബി: കഴിഞ്ഞ മൂന്ന് മാസമായി തുടർച്ചയായി വർധിച്ചുകൊണ്ടിരുന്ന ഇന്ധനവില കുറച്ചുകൊണ്ട് യുഎഇ മന്ത്രാലയം നവംബർ മാസത്തെ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു. പുതിയ ഇന്ധന നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വന്നു.
മേഖലയിലെ സംഘർഷങ്ങൾ കാരണം തുടർച്ചയായ നാല് മാസത്തെ വർധനവിന് ശേഷം ജൂലൈ മാസത്തിലായിരുന്നു ഇതിന് മുൻപ് നേരിയ വിലക്കുറവ് രേഖപ്പെടുത്തിയത്. അതിനുശേഷം ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഇന്ധനവില വീണ്ടും ഉയരുകയായിരുന്നു.
നവംബർ മാസത്തിലെ പുതിയ ഇന്ധന നിരക്കുകൾ:
* സൂപ്പർ 98 പെട്രോൾ: ലിറ്ററിന് 4.16 ദിർഹം (ഒക്ടോബറിൽ 4.40 ദിർഹം ആയിരുന്നു).
* സ്പെഷ്യൽ 95 പെട്രോൾ: ലിറ്ററിന് 4.04 ദിർഹം (ഒക്ടോബറിൽ 4.28 ദിർഹം ആയിരുന്നു).
* ഇ-പ്ലസ് 91 പെട്രോൾ: ലിറ്ററിന് 3.97 ദിർഹം (ഒക്ടോബറിൽ 4.21 ദിർഹം ആയിരുന്നു).
* ഡീസൽ: ലിറ്ററിന് 4.75 ദിർഹം (ഒക്ടോബറിൽ 4.80 ദിർഹം ആയിരുന്നു). പശ്ചിമേഷ്യൻ സംഘർഷങ്ങൾ ആരംഭിച്ചതിന് ശേഷം യുഎഇയിലെ ഇന്ധനവിലയിൽ 60 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ നവംബറിലെ ഈ പുതിയ വിലക്കുറവ് സാധാരണക്കാരായ യാത്രക്കാർക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

