സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. സെക്രട്ടേറിയറ്റിന് മുന്നിൽ നാളെ യുവജനങ്ങളെ അണിനിരത്തി വിപുലമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് സമരസമിതി വ്യക്തമാക്കി.
മരണം സംഭവിച്ചാലും സമരം തുടരുമെന്ന് സമരസമിതി കൺവീനർ എസ് വളർമതി മാധ്യമങ്ങളോട് വ്യക്തമാക്കി. അധികാരത്തിന്റെ ഹുങ്ക് കൈയിൽ വെച്ചാൽ മതിയെന്നും അവർ മുന്നറിയിപ്പ് നൽകി.
ഇന്നലെ തന്നെ പൊലീസ് വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്നും എസ് വളർമതി ആരോപിച്ചു. സമരം അടിച്ചമർത്താൻ വിവിധ തരത്തിലുള്ള നീക്കങ്ങളാണ് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
നടക്കാത്ത പ്രതിഷേധത്തിന്റെ പേരിൽപോലും തനിക്കെതിരെ കേസ് എടുത്തതായി അവർ കുറ്റപ്പെടുത്തി. പാവപ്പെട്ടവനെ എന്തും ചെയ്യാമെന്ന മനോഭാവമാണ് അധികാരികൾക്കുള്ളതെന്നും, പൊലീസുകാർ ഇന്നലെ തന്നെ വലിച്ച് ഇഴച്ചാണ് കൊണ്ടുപോയതെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

