കണ്ണൂർ: മുൻമന്ത്രി വീണാ ജോർജിനെ ആക്രമിച്ചുവെന്ന കേസിൽ നിർണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കെഎസ്യു പ്രവർത്തകർ മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
സംഭവം വീണാ ജോർജും ഗൺമാനും ചേർന്ന് പെരുപ്പിച്ചു കാണിക്കുകയായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. പ്രതിഷേധവുമായി സംഭവസ്ഥലത്തേക്ക് എത്തിയ കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്തേക്ക് എത്താൻ പോലും സാധിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഗൺമാനെതിരെയുള്ള നടപടി ഡി.ജി.പി.യുടെ വിവേചനാധികാരം ഉപയോഗിച്ച് സ്വീകരിക്കാവുന്നതാണെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

