സംസ്ഥാന സ്കൂൾ കായികമേളയിൽ സമാനതകളില്ലാത്ത പ്രകടനവുമായി തിരുവനന്തപുരം ജില്ല ഓവറോൾ കിരീടം ചൂടി. അത്ലറ്റിക്സിലും ഗെയിംസ് ഇനങ്ങളിലും ഒരുപോലെ ആധിപത്യം പുലർത്തിയ തലസ്ഥാനം, 2012 പോയിന്റ് നേടിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.
റെക്കോർഡ് പോയിന്റുകൾ വാരിക്കൂട്ടിയാണ് തിരുവനന്തപുരം സുവർണ്ണ നേട്ടത്തിൽ എത്തിയത്. അതേസമയം, കായികമേളയിലെ അത്ലറ്റിക്സ് വിഭാഗത്തിൽ മലപ്പുറം ജില്ല തങ്ങളുടെ ആധിപത്യം തുടർന്നു.
തുടർച്ചയായ മൂന്നാം വർഷമാണ് മലപ്പുറം അത്ലറ്റിക്സ് കിരീടത്തിൽ മുത്തമിടുന്നത്. ഈ വിഭാഗത്തിൽ 200 പോയിന്റ് കടക്കുന്ന ഏക ജില്ലയെന്ന നേട്ടവും മലപ്പുറം സ്വന്തമാക്കി.
മേളയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന അവസാന ഇനമായ സീനിയർ ആൺകുട്ടികളുടെ 4×400 മീറ്റർ റിലേയിൽ മീറ്റ് റെക്കോർഡോടെ സ്വർണം നേടിയാണ് മലപ്പുറം തങ്ങളുടെ വിജയം ആഘോഷമാക്കിയത്. കടക്കശേരി ഐഡിയൽ സ്കൂളിന്റെയും മൂന്നാം ആലത്തിയൂർ KHMH സ്കൂളിന്റെയും മികച്ച പ്രകടനങ്ങളാണ് മലപ്പുറത്തിന് ഈ അഭിമാനകരമായ വിജയം സമ്മാനിച്ചത്.
മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളുകളുടെ വിഭാഗത്തിൽ മലപ്പുറം കടകശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, സ്പോർട്സ് ഹോസ്റ്റൽ വിഭാഗത്തിൽ തിരുവനന്തപുരം ജി.വി രാജ ചാമ്പ്യന്മാരായി. സമാപന ചടങ്ങിൽ വെച്ച്, അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള കൊല്ലത്ത് വെച്ച് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

