കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരവും ബിഗ് ബോസ് സീസൺ ഏഴിലെ ശ്രദ്ധേയ സാന്നിധ്യവുമായ ബിന്നി സെബാസ്റ്റ്യൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയായ ‘രാശി’യുടെ ഔദ്യോഗിക ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ഉടൻതന്നെ തിയേറ്ററുകളിലെത്തും.
പ്രമുഖ പരസ്യകലാ സംവിധായകനും നിരവധി ശ്രദ്ധേയ ഷോർട്ട് ഫിലിമുകളിലൂടെ മലയാളികൾക്ക് പരിചിതനുമായ ബിനു സി ബെന്നിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ ജനപ്രിയ റൊമാന്റിക് പരമ്പരയായ ‘ഗീതാഗോവിന്ദം’ത്തിലൂടെയാണ് ബിന്നി സെബാസ്റ്റ്യൻ കുടുംബപ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചത്.
കൂടാതെ, മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ‘തോപ്പിൽ ജോപ്പൻ’ എന്ന ചിത്രത്തിൽ ആൻഡ്രിയയുടെ കുട്ടിക്കാലം അവതരിപ്പിച്ചും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാടുകൾ വ്യക്തമായി തുറന്നുപറയാറുള്ള ബിന്നിക്ക് സമൂഹമാധ്യമങ്ങളിലും വലിയൊരു ആരാധകവൃന്ദമുണ്ട്.
ഇടുക്കി ജില്ലയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സംവിധായകൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. ദുരൂഹതയും സസ്പെൻസും നിറഞ്ഞ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.
ഒരു പെൺകുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവത്തെത്തുടർന്നുള്ള അന്വേഷണങ്ങളും അതിനെത്തുടർന്നുണ്ടാകുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. പോപ്പ് മീഡിയയുടെ ബാനറിൽ സംവിധായകൻ കൂടിയായ ഷോജി സെബാസ്റ്റ്യനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഡോ. രാേജേന്ദ്ര കുറുപ്പ് എം.എസ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ചിത്രത്തിന്റെ കഥയും സംവിധാനവും ബിനു സി ബെന്നി നിർവ്വഹിച്ചിരിക്കുന്നു. ജിബിൻ എൻ.വി, അരുൺ കുമാർ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
കെവിൻ ബിനോയ് വർഗീസ് ഡി.ഐ നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ശ്രീകാന്ത് സജീവ്, സൂരജ് അയ്യപ്പൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. സെട്രിസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ജുബിൻ എ.വി (സൗണ്ട് മിക്സിംഗ്), മനോജ് അങ്കമാലി, വിനീത ഹണീസ് (മേക്കപ്പ്), ടോംസൺ ടോമി (അസോസിയേറ്റ് എഡിറ്റർ), ജോബിൻ ജോണി (അസിസ്റ്റന്റ് ക്യാമറ), പി.ആർ. സുമേരൻ (പി.ആർ.ഒ), ജോമോൻ എബ്രഹാം, രഞ്ജിത്ത് രാജു (കോർഡിനേറ്റർമാർ), ഷെല്ലി ഡേവിസ്, രതീഷ് ഹരിഹരൻ (പ്രൊജക്റ്റ് ഹെഡ്), ജോഷി കൃഷ്ണ (പ്രൊജക്റ്റ് ഡിസൈൻ), റോബൻ ആട്ലി (ആർട്ട് & കോസ്റ്റ്യൂം ഡിസൈനർ), സൈമി ജോഗി (സ്റ്റണ്ട്), അരുൺ ഫോട്ടോനെറ്റ് (സ്റ്റിൽസ്), സജിത്ത് സന്തോഷ് (പബ്ലിസിറ്റി ഡിസൈനർ) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

