സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. സുപ്രീംകോടതിയുടെ കർശന നിർദ്ദേശപ്രകാരമാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ഉത്തരവ് പ്രകാരം, 2025 സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് (K-TET) യോഗ്യതയില്ലാതെ എയ്ഡഡ് സ്കൂളുകളിൽ നിയമനം നേടിയ അധ്യാപകരെ സേവനത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്. കൂടാതെ, നിശ്ചിത യോഗ്യതയില്ലാഴ്മയോടെ സ്ഥാനക്കയറ്റം ലഭിച്ചവരെ യാതൊരു കാലതാമസവുമില്ലാതെ അവരുടെ മാതൃ തസ്തികയിലേക്ക് തിരികെ മാറ്റാനും (റിവേർട്ട് ചെയ്യാനും) നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
2025 ഒക്ടോബർ 29 മുതൽ കെ-ടെറ്റ് യോഗ്യത കൈവരിക്കാത്ത ഒരു അധ്യാപകർക്കും പുതിയ നിയമനാംഗീകാരമോ സ്ഥാനക്കയറ്റമോ അനുവദിക്കുന്നതല്ല. മാതൃ തസ്തികയ്ക്ക് ആവശ്യമായ ടെറ്റ് യോഗ്യതയുള്ളവർക്ക് മാത്രമായിരിക്കും ഇനിമുതൽ സ്ഥാനക്കയറ്റത്തിന് അർഹതയുണ്ടാവുക.
മാനേജർമാർ ഈ ഉത്തരവുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.
അതേസമയം, സർക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ അധ്യാപക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഈ നടപടി ഏകദേശം ആയിരത്തോളം അധ്യാപകരെ നേരിട്ട് ബാധിക്കുമെന്നാണ് ഇടത് അധ്യാപക സംഘടനകളുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

