തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിൻ്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആരോപിച്ചു. ആദ്യം തെറ്റായ കാര്യങ്ങൾ പറയുക തുടർന്ന് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുക എന്ന രീതിയാണ് സർക്കാർ പിന്തുടരുന്നത്.
വകുപ്പ് തലത്തിൽ ഒരന്വേഷണവും നടത്താതെ, ഒരു റിപ്പോർട്ടിൻ്റെയും പിൻബലമില്ലാതെ സർക്കാർ നേരിട്ട് ചില ആരോപണങ്ങൾ ഉയർത്തി മുൻവിധിയോടെ ഒരന്വേഷണം പ്രഖ്യാപിക്കുന്നത് വിചിത്രമാണ്. തിരക്കഥക്കനുസരിച്ച് രാഷ്ട്രീയപ്രേരിതമായി വിജിലൻസിനെ ദുരുപയോഗം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

