ആൻഡ്രോയിഡ് ഉപയോക്താക്കൾക്കിടയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ ഫോട്ടോസ്. മികച്ച ബാക്ക്അപ്പ് സംവിധാനങ്ങളും ഫയലുകൾ ക്രമീകരിക്കുന്നതിനുള്ള നൂതന ടൂളുകളും ഈ ആപ്പിനെ ഉപയോക്താക്കൾക്കിടയിൽ ജനപ്രിയമാക്കുന്നു.
എന്നാൽ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് മാറുമ്പോൾ ഫോട്ടോ മാനേജ്മെന്റ് വലിയൊരു വെല്ലുവിളിയായി മാറുന്നുവെന്ന് വ്യക്തമാക്കുന്ന വിശകലനം പുറത്തുവന്നു. മറ്റ് ക്ലൗഡ് സ്റ്റോറേജ് ആപ്പുകൾക്ക് ഫോട്ടോകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ലെന്നതാണ് പ്രധാന പോരായ്മ.
ആമസോൺ ഫോട്ടോസ് പോലുള്ള സേവനങ്ങൾ നേരിട്ടുള്ള ബദലായി എത്തുന്നുണ്ടെങ്കിലും ഗൂഗിൾ ഫോട്ടോസിനോളം ഇത് ഉപയോക്തൃ സൗഹൃദമാകുന്നില്ല. പ്രൈം അംഗങ്ങൾക്ക് അൺലിമിറ്റഡ് ഫോട്ടോ സ്റ്റോറേജും 5ജിബി വീഡിയോ സ്റ്റോറേഷനും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
എന്നാൽ സൗജന്യ സ്റ്റോറേജ് പരിധിയിലും ഫയലുകൾ തരംതിരിക്കുന്നതിലും ഗൂഗിളാണ് മുന്നിൽ നിൽക്കുന്നത്. ഡോക്യുമെന്റുകൾ, സ്ഥലങ്ങൾ, ആളുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി ഫോട്ടോകൾ വേഗത്തിൽ ഫിൽട്ടർ ചെയ്തെടുക്കാൻ ഗൂഗിളിൽ സാധിക്കും.
എന്നാൽ ആമസോണിൽ ഓർഗനൈസേഷൻ ഫീച്ചറുകൾ പരിമിതമാണ്. ഐക്ലൗഡ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമല്ലാതിരിക്കുയും പ്രോട്ടോൺ ഡ്രൈവ് പോലുള്ളവ ഉയർന്ന നിരക്കുകൾ ഈടാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മറ്റ് മാർഗ്ഗങ്ങൾ തേടേണ്ടി വരുന്നു.
സെൽഫ് ഹോസ്റ്റഡ് സർവറുകൾ ഉപയോഗിച്ച് ലോക്കൽ സ്റ്റോറേജ് കണ്ടെത്തുകയെന്നതാണ് മറ്റൊരു വഴി. ഇതിലൂടെ സബ്സ്ക്രിപ്ഷൻ തുക ലാഭിക്കാമെങ്കിലും സെർവർ 24 മണിക്കൂറും പ്രവർത്തിക്കേണ്ടി വരുന്നത് വലിയ വൈദ്യുതി ചിലവിനും ഹാർഡ്വെയർ ആവശ്യകതകൾക്കും കാരണമാകുന്നു.
ഇത് ക്ലൗഡ് സബ്സ്ക്രിപ്ഷനേക്കാൾ ചെലവേറിയതായി മാറിയേക്കാം. ഗൂഗിൾ ഫോട്ടോസിൽ അനാവശ്യ ഫീച്ചറുകൾ കുത്തിനിറച്ചിട്ടുണ്ടെന്നത് പ്രധാന പരാതിയാണെങ്കിലും, മറ്റ് ലോക്കൽ ഗാലറി ആപ്പുകൾക്കൊന്നും ഇതിന്റെ എഡിറ്റിംഗ്, ഓർഗനൈസേഷൻ ഫീച്ചറുകളോട് നീതി പുലർത്താൻ സാധിക്കുന്നില്ല.
ഒടുവിൽ, ഗൂഗിൾ ഫോട്ടോസിന് പൂർണ്ണമായ പകരക്കാരനെ കണ്ടെത്തുക അസാധ്യമാണെന്നും, മറ്റ് ആപ്പുകൾ കൂടി ഒപ്പം ഉപയോഗിക്കുന്നതാണ് ഏറ്റവും മികച്ച പരിഹാരമെന്നും ഈ വിലയിരുത്തൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

