തമിഴ് സിനിമാ ലോകവും ആസ്വാദകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ–ജിത്തു മാധവൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘സീൻ’ നവംബർ 6ന് ദീപാവലി റിലീസായി തിയറ്ററുകളിലെത്തും. മലയാളി താരം നസ്രിയ നായികയായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയപ്പെട്ട
യുവതാരം നസ്ലെൻ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ ഇന്ന് പുറത്തിറങ്ങും. ജ്യോതിക, സൂര്യ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഴഗരം സ്റ്റുഡിയോസ്, 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ഈ ആക്ഷൻ കോമഡി എന്റർടൈനർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ സഹനിർമ്മാണം നിർവഹിച്ചിരിക്കുന്നത് ജയശ്രീ ദാമോദരൻ ആണ്. മുൻ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഈ ചിത്രത്തിലൂടെ ഹാട്രിക്ക് ഹിറ്റ് ലക്ഷ്യമിട്ടാണ് സൂപ്പർതാരം സൂര്യ എത്തുന്നത്.
കേരളത്തിൽ ചിത്രം വമ്പൻ റിലീസായി എത്തിക്കുന്നത് ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് ആണ്. കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ് ആണ്.
ഗൾഫ് രാജ്യങ്ങളിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത് ഫാർസ് ഫിലിംസ് ആണ്. തമിഴ്നാട് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശക്തി ഫിലിം ഫാക്ടറി ആണ്.
മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സോണി മ്യൂസിക് സൗത്ത് ആണ്.
ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രങ്ങളായ ‘രോമാഞ്ചം’, ‘ആവേശം’ എന്നിവയ്ക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണിത്. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ: ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി’സൂസ, ആർട്ട് ഡയറക്ടർ: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനർ: മഷാർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, തമിഴ് സംഭാഷണങ്ങൾ: ഡേവിഡ് സെൽവം, കോ-ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം.പി.
സെന്തിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ: സുഷ്മ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കെ. ശ്രീധർ രാജ്, സ്റ്റിൽസ്: രോഹിത് കെ.
സുരേഷ്, കാസ്റ്റിംഗ് ഡയറക്ടർ: ഷിഫ്ന ബബിൻ പാക്കർ, വിഎഫ്എക്സ്: ഹരിഹരസുതൻ, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: നവീൻ നഞ്ജുണ്ടൻ, പിആർഒ : ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

