ഇടുക്കി ജില്ലയിലെ വണ്ണപ്പുറം പഞ്ചായത്ത് ഓഫിസിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. പഞ്ചായത്തിലെ റെക്കോർഡ് റൂമിൽ സൂക്ഷിച്ചിട്ടുള്ള രേഖകൾക്കിടയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെ ഫയലുകൾ പരിശോധിക്കുന്നതിനിടെയാണ് ഒരു യുഡി ക്ലർക്ക് പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് ജീവനക്കാർ പരിഭ്രാന്തരാകാതെ വിവരം ഉടൻ തന്നെ പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുകയായിരുന്നു.
സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം കാളിയാർ റേഞ്ച് ഓഫിസിൽ വിവരം നൽകുകയും, തുടർന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് ജീവനക്കാർ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

