ആഗോളതലത്തിൽ വലിയ തോതിലുള്ള തൊഴിൽ കോടതിയേൽപ്പിക്കലുമായി പ്രമുഖ ടെക് ഭീമനായ മൈക്രോസോഫ്റ്റ് രംഗത്ത്. കമ്പനി ആകെ 60,000 ജീവനക്കാരെയാണ് ഒഴിവാക്കുന്നത്.
ഇന്ത്യ, യുഎസ്, ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങളിൽ ജോലിചെയ്യുന്ന ചില വിഭാഗം ജീവനക്കാരോടാണ് സാമ്പത്തിക ആനുകൂല്യങ്ങൾ കൈപ്പറ്റി സ്വയം പിരിഞ്ഞുപോകാൻ ആവശ്യപ്പെടുക. ആകെ ജീവനക്കാരുടെ 27% പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് സൂചന.
നിലവിൽ മൈക്രോസോഫ്റ്റിന് ഇന്ത്യയിൽ ഏകദേശം 23,000 ജീവനക്കാരുണ്ട്. എന്നാൽ ഇതിൽ എത്രപേർക്കാണ് തൊഴിൽ നഷ്ടപ്പെടുകയെന്ന കാര്യം ഇനിയും വ്യക്തത വന്നിട്ടില്ല.
മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആമി കോൾമാൻ ആണ് ഔദ്യോഗിക ബ്ലോഗിലൂടെ ഈ നിർണ്ണായക പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പദ്ധതിയനുസരിച്ച്, ഒഴിവാക്കാൻ ഉദ്ദേശിക്കപ്പെട്ട
ജീവനക്കാർക്ക് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇമെയിൽ മുഖേന ലഭിക്കുന്നതാണ്. ജോലി വിടണോ വേണ്ടയോ എന്ന് ഈ ജീവനക്കാർക്ക് സ്വന്തമായി തീരുമാനിക്കാനുള്ള അവസരമുണ്ട്.
കമ്പനിയുടെ ആഭ്യന്തര തൊഴിൽ ഗ്രേഡിങ്ങിൽ ലവൽ 70 വരെയുള്ള ജീവനക്കാർക്കാണ് ഇത്തരത്തിൽ സ്വയം പിരിഞ്ഞുപോകാനുള്ള അവസരം ഒരുക്കിയിട്ടുള്ളത്. ജോലി അവസാനിപ്പിക്കാൻ തീരുമാനിക്കുന്നവർക്ക് സേവനം പൂർത്തിയാക്കിയ ഒരു വർഷത്തിന് ഒരു മാസത്തെ അടിസ്ഥാന ശമ്പളം എന്ന കണക്കിൽ നഷ്ടപരിഹാരം നൽകും.
ഇതിനുപുറമേ ആരോഗ്യ ഇൻഷുറൻസ്, കരിയർ തുടർന്നു കൊണ്ടുപോകുന്നതിനുള്ള മറ്റ് സഹായങ്ങൾ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പദ്ധതി പ്രകാരം ഇന്ത്യയിലെ അർഹരായ ജീവനക്കാർക്ക് ഡിസംബർ ഒന്ന് വരെ തങ്ങളുടെ തീരുമാനം കമ്പനിയെ അറിയിക്കാനുള്ള സമയപരിധിയുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിലെ നിക്ഷേപങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആൾശേഷി പുനഃക്രമീകരിക്കാനുള്ള കമ്പനിയുടെ തന്ത്രപരമായ നീക്കമായാണ് ഈ തീരുമാനത്തെ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ യുഎസിലുള്ള 8,750 ജീവനക്കാർക്ക് മൈക്രോസോഫ്റ്റ് സമാനമായ രീതിയിലുള്ള വാഗ്ദാനം നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

